വാവെയ് അവതരിപ്പിക്കുന്ന, മൂന്നായി മടക്കി വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണിന് (മേറ്റ് എക്സ്ടി) വന്‍ ഡിമാന്‍ഡ്.
കമ്ബനിയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് പുറത്തിറങ്ങും മുമ്ബേ 28 ലക്ഷം പ്രീ-ഓര്‍ഡറുകളാണ് വാവായ്യുടെ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിളിന് വെറും രണ്ട് ദിവസത്തിനകം ലഭിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.
2.8 മില്യണ്‍ പ്രീ-ഓര്‍ഡറാണ് ഈ ഫോണിന് ഇതിനകം ലഭിച്ചിരിക്കുന്നതെന്നാണ് വെബ്സൈറ്റില്‍ പറുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലിന്റെ പ്രീ-ഓര്‍ഡര്‍ വാവെയ് സ്വീകരിച്ച് തുടങ്ങിയത്. ലോഞ്ചിന് മുന്നോടിയായി ടീസര്‍ വീഡിയോ വാവെയ് അവതരിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചൈനയില്‍ മികച്ച വില്‍പനയുള്ള ആദ്യ അഞ്ചില്‍ നിന്നും ആപ്പിള്‍ ഫോണ്‍ താഴെപ്പോയിരുന്നു. ആ സ്ഥാനത്തേക്ക് വാവെയ് കടന്നുവരികയും ചെയ്തു. അഞ്ച് വര്‍ഷത്തെ അധ്വാനവും നിക്ഷേപത്തിനും ശേഷമാണ് ഈ ഉല്‍പന്നം പുറത്തിറക്കിയതെന്നാണ് വാവെയ് പറയുന്നത്.
STORY HIGHLIGHTS:Simu pa Huawei ma dul adek unyayu lworo i ng’om mi ngec