KeralaNews

അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു

വയനാട്:ബാവലി എക്സൈസ് ചെക്ക് പോസ്റ്റില്‍ 204 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവില്‍ നിന്ന് കാറില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.

വയനാട് സ്വദേശികളായ ഫൈസല്‍ റാസി കെഎം, അസനൂല്‍ ഷാദുലി, സോബിൻ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ പിഎ, മലപ്പുറം സ്വദേശി ഡെല്‍ബിൻ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്.

ചെക്ക്‌പോസ്റ്റില്‍ വച്ച്‌ യുവാക്കളുടെ കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതികളുടെ പക്കല്‍ നിന്ന് 204 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കാറിന്റെ സ്റ്റിയറിംഗിന് താഴെയുള്ള ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്. മാനന്തവാടി എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

STORY HIGHLIGHTS:204 grams of MDMA seized at Bavali Excise Check Post.  Excise arrested five youths in the incident

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker