രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന.
രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് 2,10,330 കോടി രൂപയാണ് എട്ടു കമ്പനികളുടെ വിപണി മൂല്യത്തിലേക്ക് ഒഴുകിയെത്തിയത്.ടിസിഎസ്, എല്‍ഐസി എന്നി കമ്പനികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 81587 പോയിന്റിലേക്ക് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു.
ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ 42,639 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ടിസിഎസിന്റെ മൊത്തം വിപണി മൂല്യം 15,56,772 കോടിയായി ഉയര്‍ന്നു. എല്‍ഐസിയുടെ വിപണി മൂല്യം 36,748 കോടി രൂപയാണ് വര്‍ധിച്ചത്.
7,01,695 കോടിയാണ് എല്‍ഐസിയുടെ മൊത്തം വിപണി മൂല്യം. ഇന്‍ഫോസിസ് 33569 കോടി, എസ്ബിഐ 26,372 കോടി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 24,494 കോടി എന്നിങ്ങനെയാണ് വിപണി മൂല്യം വര്‍ധിച്ച മറ്റു കമ്പനികളുടെ കണക്ക്.
അതേസമയം റിലയന്‍സ് , എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു. റിലയന്‍സിന് 56,799 കോടിയുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന് 13,124 കോടിയുടെയും ഇടിവാണ് വിപണിയില്‍ നേരിട്ടത്.
അതേസമയം ഈ മാസം ഇതുവരെ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 30,772 കോടിയാണ് നിക്ഷേപിച്ചത്.കേന്ദ്രസര്‍ക്കാര്‍ നയം, സാമ്പത്തിക വളര്‍ച്ചാനിരക്ക്, മെച്ചപ്പെട്ട കമ്പനി ഫലങ്ങള്‍ എന്നിവയില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു നിക്ഷേപം.
STORY HIGHLIGHTS:Increase in market value of eight of the top ten companies in the country.