ഏറ്റവുമധികം വിറ്റഴിച്ച ഇരുചക്രവാഹനമാണ് ടിവിഎസ് ജൂപ്പിറ്റര്‍.
2024 ജൂണില്‍ ആഭ്യന്തര വിപണിയില്‍ ടിവിഎസ് മൊത്തം 2,55,723 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 8.43 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെയാണ് ഈ നേട്ടം.
കഴിഞ്ഞ മാസം കമ്പനിയുടെ ഏറ്റവുമധികം വിറ്റഴിച്ച ഇരുചക്രവാഹനമാണ് ടിവിഎസ് ജൂപ്പിറ്റര്‍. 12.21 ശതമാനം വാര്‍ഷിക വര്‍ധനയോടെ 72,100 യൂണിറ്റ് ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറുകള്‍ കമ്പനി വിറ്റു. കഴിഞ്ഞ മാസം മാത്രം ജൂപിറ്ററിന്റെ വിപണി വിഹിതം 28.19 ശതമാനമായിരുന്നു. എക്സ്എല്‍ രണ്ടാം സ്ഥാനത്താണ്.
17.10 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്സ്എല്‍ മൊത്തം 40,397 യൂണിറ്റുകള്‍ വിറ്റു. മൂന്നാം സ്ഥാനത്താണ് അപ്പാച്ചെ. 32.12 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 37,162 യൂണിറ്റുകള്‍ വിറ്റു. റൈഡര്‍ 13 ശതമാനം വാര്‍ഷിക ഇടിവോടെ 29,850 യൂണിറ്റ് വിറ്റു. എന്‍ടോര്‍ക്ക് അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവില്‍ 0.94 ശതമാനം വാര്‍ഷിക ഇടിവോടെ മൊത്തം 27,812 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റു.
ഐക്യൂബ് ആറാം സ്ഥാനത്ത് തുടര്‍ന്നു. ഈ കാലയളവില്‍ 5.17 ശതമാനം വാര്‍ഷിക വര്‍ധനയോടെ ഐക്യൂബ് മൊത്തം 15,210 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റു. സ്‌പോര്‍ട് ഈ വില്‍പ്പന പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 0.43 ശതമാനം വാര്‍ഷിക ഇടിവോടെ 11,619 യൂണിറ്റ് വിറ്റു. റേഡിയന്‍ എട്ടാം സ്ഥാനത്തായിരുന്നു.
5.28 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ മൊത്തം 10,274 യൂണിറ്റ് വിറ്റു. സെസ്റ്റ് ഒമ്പതാം സ്ഥാനത്താണ്. 49.07 ശതമാനം വാര്‍ഷിക വര്‍ദ്ധനയോടെ സെസ്റ്റ് മൊത്തം 8,779 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റു. 1,814 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റ് ടിവിഎസ് റോണിന്‍ ആണ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്.
STORY HIGHLIGHTS:TVS Jupiter is the best selling two wheeler.