GulfSaudi

രാജ്യത്ത് പൊതുസ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കടുത്ത പിഴ

സൗദി:പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച്‌ സൗദി: റോഡ് കേടാക്കിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ

രാജ്യത്ത് പൊതുസ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കടുത്ത പിഴ. മുനിസിപ്പല്‍ മന്ത്രാലയത്തിൻറെ പുതിയ നിയമപരിഷ്‌കാരത്തിലാണ് പിഴയും ശിക്ഷയും കടുപ്പിച്ചത്.

റോഡുകള്‍ക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. റോഡപകടങ്ങളില്‍ റോഡുകള്‍ക്കും അനുബന്ധ ഗതാഗത സംവിധാനങ്ങള്‍ക്കുമുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കുവാനും പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്.

മുനിസിപ്പല്‍ -ഗ്രാമകാര്യ -ഭവന മന്ത്രാലയമാണ് പുതിയ നിയമത്തിന്‍റെ കരട് പുറത്തിറക്കിയത്. പൊതുമുതല്‍ നശിപ്പിക്കുന്നവർക്കും കേടുപാടുകള്‍ വരുത്തുന്നവർക്കും കടുത്ത പിഴ ചുമത്താൻ വിഭാവനം ചെയ്യുന്നതാണ് നിയമം. ലംഘനത്തിലേർപ്പെടുന്നവർ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം നല്‍കാൻ ബാധ്യസ്ഥനായിരിക്കും. റോഡുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയാല്‍ ലക്ഷം റിയാല്‍ വരെ പിഴ ചുമത്താൻ അധികൃതർക്ക് നിയമം അനുമതി നല്‍കുന്നുണ്ട്.

റോഡപകടങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് തതുല്യമായ നഷ്ടപരിഹാരം ഈടാക്കും. എന്നാല്‍ അപകടം റോഡിെൻറ ശോചനീയവസ്ഥ കാരണമാണെങ്കില്‍ തതുല്യമായ നഷ്ടപരിഹാരം ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കേണ്ടി വരും.

റോഡില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ നിക്ഷേപിക്കുക, വാഹനങ്ങളില്‍ നിന്ന് മാലിന്യമോ മറ്റു ഖര വസ്തുക്കളോ റോഡിലേക്ക് ഇടുക, റോഡ് കെയ്യേറുക, ഭാഗികമായോ പൂർണമായോ തടസ്സപ്പെടുത്തുക തുടങ്ങി നിയമലംഘനങ്ങള്‍ക്ക് 3,000 റിയാല്‍ പിഴയും തടവും ശിക്ഷ അനുഭവിക്കേണ്ടി വരും.

റോഡുകള്‍, ഡ്രൈയിനേജ് ചാനലുകള്‍, മാലിന്യ ശേഖരണ സംവിധാനങ്ങള്‍ എന്നിവ നശിപ്പിച്ചാല്‍ അവയുടെ അറ്റകുറ്റപണികള്‍ക്കാവശ്യമായ ചിലവ് ലംഘകരില്‍ നിന്നും ഈടാക്കും. ഒന്നിലധികം നിയമലംഘകരുണ്ടെങ്കില്‍ പിഴ തുക എല്ലാവരില്‍ നിന്നുമായാണ് ഈടാക്കുക.

STORY HIGHLIGHTS:Heavy fines for destroying public property in the country

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker