EntertainmentSaudi

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗണ്‍ ബോള്‍ സെഡ് തീം പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി സൗദി അറേബ്യ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗണ്‍ ബോള്‍ സെഡ് തീം പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങി സൗദി അറേബ്യ. റിയാദിന് സമീപം നിര്‍മിക്കുന്ന വിനോദ നഗരമായ ഖിദ്ദിയയിലാണ് ഈ തീം പാര്‍ക്ക് നിര്‍മിക്കുന്നത്.

ഏകദേശം 5.3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് തീം പാര്‍ക്ക് ഒരുങ്ങുന്നത്.

ഡിസ്‌നി വേള്‍ഡിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ഖിദ്ദിയയുടെ ‘പവര്‍ ഓഫ് പ്ലേ’ ചിന്തയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഈ രീതിയിലുള്ള ആദ്യ പാര്‍ക്കാണ് ഇത്. ഡ്രാഗണ്‍ ബാള്‍ സിനിമയിലെ ‘കാമിസ് ഹൗസ്’, ‘ദ ക്യാപ്‌സ്യൂള്‍ കമ്ബനി’,’പ്ലാനറ്റ് ബീറസ്’ എന്നീ കഥകളിലുടെ ആസ്വാദ്യകരമായ ഒരു സംവേദനാത്മക യാത്രാനുഭവമാണ് സന്ദര്‍ശകര്‍ക്ക് ഡ്രാ?ഗണ്‍ തീം പാര്‍ക്കില്‍ ലഭിക്കുക എന്ന് ഖിദ്ദിയ നിക്ഷേപ കമ്ബനി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.

അഞ്ച് പ്രമുഖ വിനോദ കമ്ബനികള്‍ ഒരുക്കുന്ന 30ലധികം ഗെയിമുകളാണ് ഈ പാര്‍ക്കില്‍ ഉണ്ടാവുക. പാര്‍ക്കിനുള്ളില്‍ താമസിക്കാനുള്ള ഹോട്ടലുകളും കഴിക്കാനുള്ള റെസ്റ്റോറന്റുകളും ഉണ്ട്. ആനിമേഷന്‍ ലോകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വിനോദ കേന്ദ്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനിയും ടോയ് ആനിമേഷനും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന നിരവധി പ്രോജക്ടുകളില്‍ ഒന്നാണ് ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്.

ലോകത്തെ ഏറ്റവും വലുപ്പമുള്ളവയില്‍ ഒന്നായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, മോട്ടോര്‍ സ്‌പോര്‍ട്‌സിനായുള്ള സ്പീഡ് ട്രാക്ക് എന്നീ മൂന്ന് പ്രധാന പദ്ധതികള്‍ ഖിദ്ദിയയില്‍ ആരംഭിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു. ജപ്പാനിലെ പ്രമുഖ ആനിമേഷന്‍ കമ്ബനിയും യഥാര്‍ഥ ഡ്രാഗണ്‍ ബാള്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളുമായ ടോയ് ആനിമേഷനാണ് പാര്‍ക്ക് ഒരുക്കുന്നത്.

STORY HIGHLIGHTS:Saudi Arabia is preparing to build the world’s largest Dragon Ball Z theme park.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker