Tech

എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.

ഇതിന് പുറമെ മെറ്റ എഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്താനുള്ള ശ്രമവും വാട്സാപ്പ് നടത്തുന്നുണ്ട്.

വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്സാപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ 2.24.7.13 അപ്ഡേറ്റിലാണ് എഐ ഫീച്ചറുകളുമായി ബന്ധപ്പെട്ട് കോഡ് കണ്ടെത്തിയത്. നിർമാണ ഘട്ടത്തിലുള്ള ഈ ഫീച്ചർ നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് പരീക്ഷിക്കുവാൻ സാധിക്കില്ല.

വാട്സാപ്പ് ആപ്പില്‍ ഫീച്ചർ എങ്ങനെയാണ് കാണുക എന്ന് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ട് വാബീറ്റാ ഇൻഫോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചിത്രം അയക്കുന്നതിനായി തിരഞ്ഞെടുക്കുമ്ബോള്‍ മുകളില്‍ കാണുന്ന എഡിറ്റിങ് ഓപ്ഷനുകള്‍ക്കൊപ്പമാണ് എഐ എഡിറ്റിങ് ബട്ടനും ഉണ്ടാവുക.

ഇതില്‍ ടാപ്പ് ചെയ്താല്‍, ബാക്ക്ഡ്രോപ്പ്, റീസ്‌റ്റൈല്‍, എക്സ്പാന്റ് എന്നീ ഓപ്ഷനുകള്‍ കാണാം. എന്തിനെല്ലാം വേണ്ടിയുള്ളതാണ് ഈ ഓപ്ഷനുകള്‍ എന്ന് വ്യക്തമല്ല. ആൻഡ്രോയിഡ് 2.24.7.14 ബീറ്റാ പതിപ്പിലെ മറ്റൊരു എഐ ഫീച്ചറാണ് മെറ്റ എഐ ചാറ്റ്ബോട്ട്.

ചാറ്റ്ജിപിടിയ്ക്ക് സമാനമായി മെറ്റ വികസിപ്പിച്ച ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ളതാവും വാട്സാപ്പിലെ ചാറ്റ്ബോട്ട്.
ഈ രണ്ട് ഫീച്ചറുകളുമായി ബന്ധപ്പെട്ട കോഡുകള്‍ മാത്രമാണ് കണ്ടെത്തിയത്. അവ നിലവില്‍ ഉപയോഗിക്കാനാവില്ല. താമസിയാതെ തന്നെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഫീച്ചറുകള്‍അവതരിപ്പിക്കപ്പെട്ടേക്കും.

STORY HIGHLIGHTS:Reports that WhatsApp is preparing to introduce AI photo editing feature.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker