GulfQatar

മോളിവുഡ് മാജിക്കിന്  ഖത്തർഒരുങ്ങി.

ഖത്തർ :നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന്  ഖത്തർ ഒരുങ്ങി.
ദോഹയിൽ  പരിപാടി നടക്കുന്ന വേദി ജനശ്രദ്ധയാകർഷിക്കുകയാണ്.. 



വിനോദ പരിപാടികൾക്കായുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേദിയാണ് ദോഹയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസങ്ങളായ നെയ്മറും ലയണൽ മെസ്സിയും പന്തുതട്ടിയ സ്റ്റേഡിയമാണ് മലയാള സിനിമാ താരങ്ങളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറോളം തൊഴിലാളികൾ രാപകൽ ഇല്ലാതെ അധ്വാനിച്ചാണ് വേദിയുടെ പകിട്ട് കൂട്ടുന്നത്. പ്രവാസി മണ്ണിൽ മലയാള സിനിമാലോകം ഇത്ര വിപുലമായ പരിപാടി ഒരുക്കുന്നത് ഇതാദ്യമായാണ്.



ഏകദേശം 58 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ള വേദി മികച്ച കാഴ്ചാനുഭവമാണ് പ്രദാനം ചെയ്യുക .  കാഴ്ചകൾ കൊണ്ടും ഉള്ളടക്കം കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച  സിനിമാ ലോകം ഒരിക്കൽക്കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. കെട്ടിലും മട്ടിലും പുത്തൻ കാഴ്ചാ അനുഭവവുമായി ദോഹ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിൽ മലയാള സിനിമയിലെ ഇതിഹാസങ്ങളും പിന്മുറക്കാരും ഒരു പോലെ മാറ്റുരയ്ക്കും.

STORY HIGHLIGHTS:Qatar is all set for Mollywood Magic jointly organized by Nine One Events and Kerala Producers Association.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker