പ്രണയദിനം: ബെംഗളൂരുവിൽനിന്ന് കയറ്റിയയച്ചത് 12 ലക്ഷം കിലോ റോസാപ്പൂക്കൾ
ബെംഗളൂരു: പ്രണയദിനത്തിനു മുന്നോടിയായി ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര വിപണികളിലേക്കും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും കയറ്റിയയച്ചത് 12,22,860 കിലോഗ്രാം റോസാപ്പൂക്കൾ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 108 ശതമാനമാണ് ഇത്തവണത്തെ വർധന. ക്വലാലംപുർ, സിങ്കപ്പൂർ, കുവൈത്ത്, മനില, ഷാർജ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ റോസാപ്പൂക്കൾ കയറ്റിയയച്ചത്. ഡൽഹി, കൊൽക്കത്ത, മുംബൈ, ഗുവാഹാട്ടി, ജയ്പുർ എന്നിവയാണ് ഇന്ത്യൻ നഗരങ്ങളിൽ മുൻനിരയിലുള്ളത്.
ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലേക്കായി 2.9 കോടി റോസാപ്പൂക്കളാണ് കയറ്റിയയച്ചതെന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു.പ്രണയദിനാഘോഷത്തോടനുബന്ധിച്ചുള്ള വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവിലും സമീപജില്ലകളിലും വൻതോതിൽ റോസാപ്പൂക്കൃഷി നടക്കുന്നുണ്ട്.നിറത്തിലും മണത്തിലും മികച്ച ഗുണനിലവാരം പുലർത്തുന്ന ഈ റോസാപ്പൂക്കൾക്ക് പൂവിപണിയിൽ വലിയ സ്വീകാര്യതയാണ്.
STORY HIGHLIGHTS:Valentine’s Day: 12 lakh kg of roses shipped from Bengaluru