കിയ ഇന്ത്യയില്‍ അഞ്ചാമത്തെ ഓഫര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
മൈക്രോ എസ്യുവി സെഗ്മെന്റില്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സ്റ്റര്‍ എന്നിവയുടെ ആധിപത്യത്തെ വെല്ലുവിളിച്ച് കിയ ഇന്ത്യയില്‍ അഞ്ചാമത്തെ ഓഫര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഈ വാഹനത്തെ പരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് കമ്പനി.
കിയ ക്ലാവിസ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ ചില പ്രധാന രൂപകല്‍പ്പനയും ഇന്റീരിയര്‍ വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രദ്ധേയമായി, പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ചെയ്യുന്ന വിഭാഗത്തിലെ ആദ്യത്തെ വാഹനമായിരിക്കും ക്ലാവിസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കിയ ക്ലാവിസ് 1.2 എല്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളും വാഹനത്തിന് ലഭിക്കും. കൂടാതെ, ഏകദേശം 30-35കിലോവാട്ട്അവര്‍ ബാറ്ററിയും ഫ്രണ്ട് ആക്‌സിലില്‍ ഘടിപ്പിച്ച ഒരു ഇലക്ട്രിക് മോട്ടോര്‍ ഫീച്ചര്‍ ചെയ്യുന്ന ക്ലാവിസിന്റെ ഒരു വൈദ്യുത പതിപ്പും കിയ പിന്നീട് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏകദേശം 350 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ ആയിരിക്കും ഈ ഇലക്ട്രിക് മൈക്രോ എസ്യുവിയുടെ ഏകദേശ റേഞ്ച്.
STORY HIGHLIGHTS:Kia is all set to launch its fifth offering in India.