Health

ശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം

ശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യം. തലച്ചോര്‍, കരള്‍, ഹൃദയം, ഞരമ്പുകള്‍, പേശികള്‍ തുടങ്ങി ശരീരത്തിന്റെ പ്രധാന അവയവങ്ങളില്‍ പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്.

അതിനാല്‍ ശരീരത്തില്‍ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കണം. പൊട്ടാസ്യത്തിന്റെ അളവിലുണ്ടാകുന്ന മാറ്റം തലച്ചോര്‍,ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മരണം വരെ സംഭവിക്കാം.

രക്ത പരിശോധനയില്‍ സിറം പൊട്ടാസ്യം 3.5 മുതല്‍ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നതിനെ ഹൈപ്പോകലീമിയ എന്നാണ് പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയിലേക്ക് രോഗി എത്തിക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറഞ്ഞാന്‍ ശരീരം ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം.

പക്ഷാഘാതം, തളര്‍ച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ അനുഭവപ്പെടാം. രക്താതിസമ്മര്‍ദം, ഹൃദയരോഗങ്ങള്‍, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ശ്രദ്ധിക്കണം. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്.

ഛര്‍ദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാം. പൊട്ടാസ്യം 2.5 mmശരീരത്തിലെ ഒരു പ്രധാന ഇലക്രോലൈറ്റാണ് പൊട്ടാസ്യംpl/L -ല്‍ ആയാല്‍ അതീവ ഗുരുതരമാണ്. ഹൃദയ പേശീ കോശങ്ങളില്‍ വരുന്ന പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിലെ സ്വാഭാവിക വൈദ്യുത സ്പന്ദനങ്ങളെ തകിടം മറിച്ചു കളയും. അത് ടാക്കികാര്‍ഡിയ, ബ്രാഡികാര്‍ഡിയ, ഫിബ്രിലേഷന്‍, ഹൃദയമിടിപ്പിലെ അപാകത മുതല്‍ ചിലപ്പോള്‍ ഹൃദയാഘാതം തന്നെ വരുത്താം. പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛര്‍ദി, മലബന്ധം, ശ്വസനത്തകരാറുകള്‍, ചിന്താക്കുഴപ്പം, ഓര്‍മ്മക്കുറവ് തുടങ്ങിയലയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങള്‍.

STORY HIGHLIGHTS:Potassium is an important electrolyte in the body

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker