വിലയിടിവില്‍ ഇന്ത്യന്‍ ടയര്‍ വിപണി
അന്താരാഷ്ട്ര റബര്‍ വിപണിയില്‍ നിന്നും ഷീറ്റ് സംഭരിക്കാന്‍ ചൈനീസ് വ്യവസായികള്‍ മത്സരിക്കുന്നു. ചൈന ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നതിനാല്‍ നീണ്ട അവധി ദിനകളാണ് മുന്നിലുള്ളത്.
അതിനാല്‍ മുന്‍കൂര്‍ കച്ചവടങ്ങള്‍ക്ക് അവര്‍ ഉത്സാഹിക്കുന്നത് ഷാങ്ഹായ് വിപണിയെ മാത്രമല്ല, ജപ്പാന്‍, സിംഗപ്പുര്‍, ബാങ്കോക്ക് വിപണികള്‍ക്കും പുതുജീവന്‍ പകര്‍ന്നു. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളില്‍ റബര്‍ വില കത്തി കയറുമ്ബോഴും ഇന്ത്യന്‍ ടയര്‍ കമ്ബനികള്‍ ആഭ്യന്തര വില ഇടിച്ച് ഷീറ്റ് സംഭരിക്കാനുള്ള ശ്രമത്തിലാണ്.
പകല്‍ ചൂടിന് കാഠിന്യമേറിയതോടെ പല ഭാഗങ്ങളിലും റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ചുരുങ്ങിയത് റബര്‍ ഉല്‍പാദനത്തില്‍ കുറവ് സംഭവിക്കാന്‍ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ഷീറ്റ് വിപണിയില്‍ ഇറക്കാതെ വന്‍കിട തോട്ടങ്ങള്‍ രംഗത്ത് നിന്നും പുര്‍ണമായി വിട്ടു നില്‍ക്കുകയാണ്. നാലാം ഗ്രേഡ് റബര്‍ കിലോ 164 രൂപയില്‍ വിപണനം നടന്നു.
കുരുമുളക് ഇടിവില്
കുരുമുളക് വില ക്വിന്റ്റലിന് 1200 രൂപ ഇടിഞ്ഞ് 56,000 രൂപയായി. വിളവെടുപ്പിന് തുടക്കം കുറിച്ച തക്കത്തിന് വാങ്ങലുകാര്‍ നിരക്ക് താഴ്ത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. വിപണിയിലെ തളര്‍ച്ച കണ്ട് കര്‍ണ്ണാടകത്തിലെ സ്റ്റോക്കിസ്റ്റുകള്‍ താഴ്ന്ന വിലയ്ക്ക് മുളക് വാഗ്ദാനം ചെയ്തു. അടുത്ത മാസം കാര്‍ഷിക മേഖലയില്‍ നിന്നുള്ള കുരുമുളക് വരവ് ശക്തമാക്കുമെന്ന നിലപാടിലാണ് വിപണി വൃത്തങ്ങള്‍. രണ്ടാഴ്ച്ചക്കിടയില്‍ ക്വിന്റ്റലിന് 3000 രൂപയാണ് കുരുമുളക് വില ഇടിഞ്ഞു.
വെളിച്ചെണ്ണ വില ഉയര്‍ന്നു
ഭക്ഷ്യയെണ്ണ ഇറക്കുമതി ചുരുങ്ങുമെന്ന സൂചന വെളിച്ചെണ്ണ വില ഉയര്‍ത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയില്‍ ചെങ്കടല്‍ വഴിയുള്ളചരക്ക് നീക്കത്തിന് കപ്പല്‍ കമ്ബനികള്‍ ഉയര്‍ന്ന ചരക്ക് കൂലി ആവശ്യപ്പെട്ടത് ഇറക്കുമതി പാചകയെണ്ണ വില ഉയര്‍ത്തും. കൊപ്രയാട്ട് വ്യവസായികള്‍ കൊച്ചിയില്‍ വെളിച്ചെണ്ണ വില ക്വിന്റ്റലിന് 100 രൂപ ഉയര്‍ത്തി 14,300 രൂപയാക്കി.
STORY HIGHLIGHTS:Indian tire market in falling prices