കേരളത്തിലെ ഇടങ്ങളില്‍ പകരം വയ്ക്കുവാനില്ലാത്ത സ്ഥലമാണ് ഗവി.
കേരളത്തിലെ ഇടങ്ങളില്‍ പകരം വയ്ക്കുവാനില്ലാത്ത സ്ഥലമാണ് ഗവി.
എത്ര എഴുതിയാലും കണ്ടാലും മതിവരാത്ത നാട്. ഓര്‍ഡിനറി എന്ന സിനിമ വഴി മലയാളികളറിഞ്ഞ്, കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വഴി ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിച്ച ഗവിയില്‍ പോകാനാഗ്രഹിക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും.
കേരളത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് ഇന്ന് ഗവി. ഇപ്പോഴിതാ തേക്കടി വഴി ഗവിയിലേക്ക് ബസ് യാത്ര ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്.
തേക്കടിയുടെ കാഴ്ചകള്‍ കണ്ട് ഗവിയുടെ കാടുകളിലേക്ക് പോകാന്‍ താല്പര്യമുള്ള സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ പറ്റിയ ഈ യാത്രയ്ക്ക് തുടക്കമായത് പുതുവര്‍ഷത്തിലാണ്. രാവിലെ തേക്കടിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഗവി കണ്ട് ഉച്ചയോടെ തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
തേക്കടി- ഗവി ബസ് യാത്ര എല്ലാ ദിവസവും രാവിലെ 6.30ന് തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ പ്രഭാത ഭക്ഷണം വള്ളക്കടവ് ചെക്ക് പോസ്റ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഗവിയിലെത്തി ഇവിടുത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് ഉച്ചയ്ക്ക് 12.30ന് മടങ്ങിയെത്തുകയാണ് ചെയ്യുന്നത്. തേക്കടി-ഗവി ബസ് യാത്രാ പാക്കേജില്‍ ഒരാള്‍ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ പ്രഭാത ഭക്ഷണവും ഉള്‍പ്പെടും.
ബസില്‍ 32 പേര്‍ക്ക് സഞ്ചരിക്കാൻ സാധിക്കും.ബസ് യാത്രാ പാക്കേജ് കൂടാതെ, ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീന്‍ വാക്ക്, ജങ്കിള്‍ സ്‌കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോര്‍ഡര്‍ ഹൈക്കിങ്, ട്രൈബല്‍ ഹെറിറ്റേജ്/ആദിവാസി നൃത്തം തുടങ്ങിയ കാര്യങ്ങളും വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.തേക്കടിയില്‍ നിന്നും ഗവിയിലേക്കുള്ള വ്യത്യസ്തമായ യാത്രയായിനാല്‍ നിരവധി ആളുകള്‍ ബസ് യാത്രയില്‍ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിക്കുകയും ബുക്കിങ് നടത്തുകയും ചെയ്തിട്ടുണ്ട്.
തേക്കടി-ഗവി ബസ് യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കില് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി ബുക്കിങ് നടത്തണം. താമസിയാതെ, ബുക്കിങ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://periyartigerreserve.org/home.php എന്ന വെബ്‌സൈറ്റ് വഴിയും 04869-224571, 8547603066 എന്നീ നമ്ബറുകള്‍ വഴിയും സഞ്ചാരികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഗവി യാത്ര തേക്കടി വഴിയല്ലാതെ ഗവിയിലേക്ക് രണ്ടു തരത്തിലാണ് പോകാൻ സാധിക്കുന്നത്.
കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം വിവിധ ഡിപ്പോകളില്‍ നിന്നും നടത്തുന്ന ഗവി പാക്കേജ് യാത്രകളാണ് അതിലൊന്ന്. അടുത്തത് പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേക്കുള്ള ബസ് സര്‍വീസുകളും. കുമളിയില്‍ നിന്നും പത്തനംതിട്ടയ്ക്കുള്ള ബസിലും ഗവിയിലേക്ക് വരാം. കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നു വരുന്നവര്‍ക്ക് പത്തനംതിട്ടയിലെ അല്ലെങ്കില്‍ കുമളിയിലോ വന്ന് അവിടുന്ന് ഗവി ബസിന് വരാം. സമയക്രമം അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക.
പത്തനംതിട്ട-കുമളി ബസ് സമയം
സര്‍വീസ് 1 പത്തനംതിട്ട – 05.30 am ഗവി- 6.45 am ആങ്ങമൂഴി- 9.35 am കുമളി :-11.30 am
സര്‍വീസ് 2 പത്തനംതിട്ട 6.30 am കുമളി 12.30 pm
സര്‍വീസ് 3 പത്തനംതിട്ട -12.30 pm ആങ്ങമൂഴി- 2.30 pm ഗവി- 5.00 pm കുമളി-6.30 pm.
കുമളി- പത്തനംതിട്ട
ബസ് സര്‍വീസ് 1 കുമളി- 5.30 am ഗവി-4.54 am ആങ്ങമൂഴി- 9.35 am പത്തനംതിട്ട- 11.30 am
സര്‍വീസ് 2 കുമളി-12.30 pm പത്തനംതിട്ട- 6.30pm
സര്‍വീസ് 3 കുമളി- 1.10 pm ഗവി-2.20 pm ആങ്ങമൂഴി- 5.15 pm പത്തനംതിട്ട- 7.00 pm
പത്തനംതിട്ടയില്‍ നിന്നു വരുമ്ബോള്‍ പത്തനംതിട്ട- മൈലപ്ര- മണ്ണാറകുളഞ്ഞി – കുമ്ബളാംപൊയ്ക- വടശ്ശേരിക്കര-മാടമണ്‍-പെരുനാട് , പുതുക്കട -ചിറ്റാര്‍- സീതത്തോട്- ആങ്ങമൂഴി -മൂഴിയാര്‍ ഡാം-അപ്പര്‍ മൂഴിയാര്‍ -പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ്- കക്കി ഡാം-ആനത്തോട് ഡാം- പമ്ബ ഡാം- ഗവി-ഗവി ഡാം -പുല്ലുമേട് റോഡ് , വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ , ചെളിമട-കുമളി എന്ന റൂട്ടിലും തിരിച്ചുമായിരിക്കും യാത്ര.
STORY HIGHLIGHTS:Gavi is an irreplaceable place in Kerala.