Business
മുത്തൂറ്റ് ഫിനാന്‍സില്‍ നേതൃമാറ്റം, അലക്സാണ്ടര്‍ ജോര്‍ജ് എംഡി

അലക്സാണ്ടര്‍ ജോര്‍ജ്, മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടറാകും. മുത്തൂറ്റ് ഫിനാന്‍സ് മുന്‍ ചെയര്മാന് പരേതനായ എം.ജി.ജോര്‍ജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അലക്സണ്ടര്‍ ജോര്‍ജ്.
നിലവില്‍ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറാണ്.
നിലവിലെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനാകും. നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ (സിഒഒ) കെ.ആര്.ബിജിമോനെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാകും. ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ആണ് മുത്തൂറ്റ് ഫിനാന്‍സ് ചെയര്മാന്. ഒക്ടോബര്‍ ഒന്നിനാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
Leadership change at Muthoot Finance, Alexander George as MD




