പുതിയ സേഫ്റ്റി ഫീച്ചറുമായിഏഥര്‍

ഇന്ത്യൻ ഇലക്ടിക് വാഹന വിപണിയിലെ വിശ്വസ്തമായ ബ്രാൻഡുകളില്‍ ഒന്നാണ് ഏഥർ എനർജി. ഉപഭോക്താക്കള്‍ക്ക് പരമാവധി കംഫർട്ട് നല്കുന്ന ഫീച്ചറുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താൻ കമ്പനി തുടക്കം മുതലെ ശ്രദ്ധിക്കാറുണ്ട്.
അത്തരത്തില്‍ വാഹന ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മറ്റൊരു സുരക്ഷാ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. തങ്ങളുടെ രണ്ടാം ജനറേഷൻ വാഹനങ്ങളിലാണ് കമ്പനി പാത്ത് ഹോള്‍ അലർട്ട് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഏഥർ 450 Apex, 450X, Rizta Z എന്നീ മോഡലുകളിലാണ് നിലവില്‍ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്.
ഈ സോഫ്റ്റ്വെയർ അധിഷ്ഠിതമായാണ് ഫീച്ചറിന്റെ പ്രവർത്തനം. റോഡിലെ അപകടസാധ്യതകളെക്കുറിച്ച് റൈഡർമാർക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ പുതിയ സംവിധാനം. ഏഥറിന്റെ ‘2025 കമ്മ്യൂണിറ്റി ഡേ’യിലാണ് ‘Pothole+ Alerts’ ആദ്യമായി പ്രദർശിപ്പിക്കുന്നത്. കുഴികള്‍, നിരപ്പല്ലാത്ത റോഡ് , സ്പീഡ് ബ്രേക്കറുകള്‍ എന്നിവ മുന്നില്‍ വരുമ്പോള്‍ സ്കൂട്ടറിന്റെ ഡാഷ്ബോർഡില്‍ അലർട്ട വരും. സ്കൂട്ടറിന്റെ സ്പീക്കറുകള്‍ വഴി റൈഡർമാർക്ക് ഓഡിയോ മുന്നറിയിപ്പുകളും ലഭ്യമാകും. അപകടസാധ്യതകള്‍ തിരിച്ചറിയാൻ ‘കണക്റ്റഡ് ഫ്ലീറ്റ് ഡാറ്റ’യാണ് (connected fleet data) ഈ ഫീച്ചറിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്
തങ്ങളുടെ ‘കണക്റ്റഡ്’ സ്കൂട്ടറുകളില്‍ നിന്ന് ശേഖരിച്ച, ഡാറ്റ ഉപയോഗിച്ച് തയ്യാറാക്കിയ ‘റോഡ് ഇന്റലിജൻസ്’ സംവിധാനം വഴിയാണ് പുതിയ സാങ്കിത വിദ്യയെ ഏഥർ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ സംവിധാനം വഴി അപകട സാധ്യതകള്‍ ഒഴിവാക്കാമെന്നും യാത്രക്കാർക്ക് സുരക്ഷിത സവാരി ഉറപ്പാക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഏഥർ എനർജി സിഇഒ തരുണ്‍ മേത്ത എക്സിലൂടെയാണ് പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി എന്ന വിവരം അറിയിച്ചത്.
മുന്നറിയിപ്പുകളിടെ കൃത്യതയും സൂക്ഷമതയും ഉറപ്പാക്കുന്നതിന് കമ്പനിയുടെ കണക്റ്റഡ് വാഹനങ്ങളില്‍ നിന്ന് വിപുലമായൊരു ഡാറ്റാസെറ്റ് ശേഖരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നതിനാലാണ് ഇതിന്റെ വികസനത്തിന് കൂടുതല്‍ സമയം വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴിയാണ് ഈ ഫീച്ചർ ലഭ്യമാവുക. നിലവില്‍ 450 അപെക്സ് (450 Apex), 450X, റിസ്റ്റ Z (Rizta Z) എന്നിവയുള്‍പ്പെടെയുള്ള ‘ജെൻ 2’ വിലും അതിനുശേഷമുള്ള ഏഥർ സ്കൂട്ടറുകളില്‍ മാത്രമാണ് ഈ ഫീച്ചർ കിട്ടുക.



