ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.

എസ്ക്വയർ അടുത്തിടെ ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
ഹോളിവുഡ് താരങ്ങള്‍ അപ്രമാധിത്യം സ്ഥാപിച്ച ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും നടൻ ഷാരൂഖ് ഖാനും ഇടം പിടിച്ചിട്ടുണ്ട്. ആഗോള റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ഷാരൂഖ് നേടിയത്. ഈ പട്ടികയില്‍ ഇടം നേടിയ സെലിബ്രിറ്റികള്‍ അഭിനയത്തിലൂടെ മാത്രം നേടിയ സമ്ബത്തല്ല ഇതൊന്നു. തന്ത്രപരമായ നിക്ഷേപങ്ങളുടെയും ബിസിനസ്സ് സംരംഭങ്ങളുടെയും ഉയർന്ന മൂല്യമുള്ള ബ്രാൻഡ് കൊളാമ്ബറേഷന്റെയും ആകെത്തുകയാണ് പലരുടെയും ആസ്തി.

1.49 ബില്യണ്‍ ഡോളർ ആസ്തിയുള്ള ആർനോള്‍ഡ് ഷ്വാസ്നെഗർ ആണ് ലോകത്തെ ഏറ്റവും അതിസമ്ബന്നനായ താരം. ഷ്വാസ്നെഗറിന്റെ കരിയർ ഹോളിവുഡിനപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഓസ്ട്രിയയില്‍ ജനിച്ച അദ്ദേഹം ബോഡി ബില്‍ഡർ, നടൻ, രാഷ്ട്രീയക്കാരൻ, സംരംഭകൻ എന്നീ നിലകളില്‍ മികവ് പുലർത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം പുറത്തുവന്ന ഫോർബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയിലും ഷ്വാസ്നെഗർ ഇടം നേടിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ റിയല്‍ എസ്റ്റേറ്റില്‍ തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുകയായിരുന്നു ഷ്വാസ്നെഗർ.
2. ഡ്വെയ്ൻ ‘ദി റോക്ക്’ ജോണ്‍സണ്‍
1.19 ബില്യണ്‍ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ “ദി റോക്ക്” ജോണ്‍സണ്‍ ഹോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഇന്ന്. തുടക്കത്തില്‍ WWEലൂടെ ശ്രദ്ധ നേടിയ ഡ്വെയ്ൻ ‘ദി റോക്ക്’ ജോണ്‍സണ്‍ ഇന്ന് അദ്ദേഹത്തിന്റെ ഗുസ്തി ജീവിതത്തേക്കാള്‍ അറിയപ്പെടുന്നത് അഭിനയത്തിലൂടെയാണ്. കരുത്തുറ്റ ശരീരഘടനയും കരിഷ്മയും അദ്ദേഹത്തെ ബ്ലോക്ക്ബസ്റ്റർ സിനിമകളിലെ ഒരു ജനപ്രിയ താരമാക്കി മാറ്റുകയായിരുന്നു. അഭിനയത്തിനപ്പുറം, ജോണ്‍സണ്‍ മികച്ച ബിസിനസ്സ് നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. 2 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ടെറിമാന ടെക്വില ബ്രാൻഡിന്റെ ഏകദേശം 30 ശതമാനം സ്വന്തമാക്കിയത് റോക്കാണ്.

3. ടോം ക്രൂസ്
891 മില്യണ്‍ ഡോളറാണ് ടോം ക്രൂസിന്റെ ആസ്തി. മിഷൻ: ഇംപോസിബിള്‍, ടോപ്പ് ഗണ്‍ പോലുള്ള ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസികളിലെ അഭിനയത്തിലൂടെ നേടിയതാണ് ടോം ക്രൂസിന്റെ സമ്ബത്തിന്റെ നല്ലൊരു പങ്കും. അദ്ദേഹത്തിന്റെ പല സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തമായി, അഭിനയത്തിലൂടെ മാത്രം തന്റെ സമ്ബത്തിന്റെ ഭൂരിഭാഗവും സമ്ബാദിച്ച അപൂർവം നടന്മാരില്‍ ഒരാളാണ് ക്രൂസ്. ഹോളിവുഡില്‍ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി സ്ഥിരമായി ടോം ക്രൂസ് റാങ്ക് ചെയ്യപ്പെടുന്നു. അഭിനയത്തിനപ്പുറം, യുണൈറ്റഡ് സ്റ്റേറ്റ്സിലും വടക്കേ അമേരിക്കയിലും വ്യാപിച്ചുകിടക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും അദ്ദേഹത്തിനുണ്ട്.
4. ഷാരൂഖ് ഖാൻ
876.5 മില്യണ്‍ ഡോളർ ആസ്തിയുള്ള ഷാരൂഖ് ഖാൻ ഹോളിവുഡിനു സുപരിചിതനല്ലെങ്കിലും ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ആണ്. ഏകദേശം 30 വർഷമായി ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഷാപൂഖ്. ഷാരൂഖ് ഖാന്റെ ആസ്തി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. ക്രിക്കറ്റ് ടീമിന്റെ ഉടമ കൂടിയായ ഷാരൂഖിന് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന പേരില്‍ സ്വന്തമായൊരു നിർമ്മാണ കമ്ബനിയുമുണ്ട്.

5. ജോർജ്ജ് ക്ലൂണി
742.8 മില്യണ്‍ ഡോളർ ആസ്തിയുള്ള താരമാണ് ജോർജ്ജ് ക്ലൂണി. അഭിനയത്തേക്കാള്‍ ഓഫ്‌സ്ക്രീൻ സംരംഭങ്ങളാണ് താരത്തിന്റെ സമ്ബത്ത് വർധിപ്പിച്ചത്. ഏകദേശം 1 ബില്യണ്‍ ഡോളറിന് വിറ്റ പ്രീമിയം ടെക്വില ബ്രാൻഡായ കാസമിഗോസിന്റെ സഹസ്ഥാപകനാണ് ക്ലൂണി.
6. റോബർട്ട് ഡി നിറോ
സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി വ്യാപകമായി കണക്കാക്കപ്പെടുന്ന താരമാണ് റോബർട്ട് ഡി നിറോ. ആഗോള റെസ്റ്റോറന്റ് ശൃംഖലയായ നോബുവിന്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഏകദേശം 735.35 മില്യണ്‍ ഡോളറാണ് താരത്തിന്റെ ആസ്തി.

7. ബ്രാഡ് പിറ്റ്
594.23 മില്യണ്‍ ഡോളറാണ് ബ്രാഡ് പിറ്റിന്റെ ആസ്തി. അഭിനയത്തിനപ്പുറം മറ്റു ബിസിനസുകളും ബ്രാഡ് പിറ്റിനുണ്ട്. മുൻ ഭാര്യ ജെന്നിഫർ ആനിസ്റ്റണിനൊപ്പം പ്രശസ്ത നിർമ്മാണ കമ്ബനിയായ പ്ലാൻ ബി എന്റർടൈൻമെന്റും ബ്രാഡ് പിറ്റ് സ്ഥാപിച്ചു. ദി ഡിപ്പാർട്ടഡ്, മൂണ്‍ലൈറ്റ്, 12 ഇയേഴ്സ് എ സ്ലേവ് തുടങ്ങി അക്കാദമി അവാർഡ് നേടിയ നിരവധി ചിത്രങ്ങള്‍ കമ്ബനി നിർമ്മിച്ചിട്ടുണ്ട്.
8. ജാക്ക് നിക്കോള്‍സണ്‍
590 മില്യണ്‍ ഡോളറാണ് ജാക്ക് നിക്കോള്‍സന്റെ ആസ്തി. നിക്കോള്‍സണ്‍ റിയല്‍ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

9.ടോം ഹാങ്ക്സ്
571.94 മില്യണ്‍ ഡോളറാണ് ടോം ഹാങ്ക്സിന്റെ ആസ്തി. അഭിനയത്തിനു പുറമെ റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമാണ് ടോം ഹാങ്ക്സ്. ഏകദേശം 225 മില്യണ്‍ ഡോളർ താരത്തിന്റെ വിപുലമായ റിയല്‍ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയിലൂടെ ലഭിച്ചതാണ്.
10. ജാക്കി ചാൻ
ലിസ്റ്റില്‍ പത്താം സ്ഥാനത്താണ് ജാക്കി ചാൻ. 557.09 മില്യണ്‍ ഡോളർ ആസ്തിയുള്ള ജാക്കി ചാൻ ലോകത്തിലെ ഏറ്റവും ധനികനായ താരങ്ങളിലൊരാളാണ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാള്‍ കൂടിയാണ് ജാക്കിചാൻ. അഭിനയത്തിനപ്പുറം വലിയൊരു ബിസിനസ്സ് സാമ്രാജ്യം തന്ന ജാക്കി ചാൻ കെട്ടിപ്പടുത്തിട്ടുണ്ട്, കൂടാതെ സ്വന്തമായി സിനിമാ തിയേറ്ററുകളുടെ ശൃംഖലയുമുണ്ട്. തന്റെ മുഴുവൻ സമ്ബത്തും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്നും താരം പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്.

STORY HIGHLIGHTS:The list of the 10 richest actors in the world has been published.