KeralaNews

‘ആവേശം’ അടക്കം സൂപ്പര്‍ സിനിമകളുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍

കൊച്ചി:പ്രശസ്ത സിനിമ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. RG വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.

ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞറില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഇയാളില്‍ നിന്ന് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.

ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

വാഗമണ്ണില്‍ നടക്കുന്ന അട്ടഹാസം സിനിമയുടെ ഷൂട്ടിങ് ലൊക്കെഷനിലേക്ക് പോകുകയായിരുന്നു രഞ്ജിത്ത്. ആവേശം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം തുടങ്ങിയ സിനിമകളുടെ മേക്കപ്പ് മാനാണ് പിടിയിലായ രഞ്ജിത്ത്.



എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 45 ഗ്രാം അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും നടപടിയില്‍ പങ്കെടുത്തു.

STORY HIGHLIGHTS:Makeup artist of super movies including ‘Aavesham’ caught with hybrid ganja

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker