
മലപ്പുറം:ബസ് ജീവനക്കാര് മര്ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില് അറസ്റ്റിലായ പ്രതികള് റിമാന്ഡില്.
ബസ് ജീവനക്കാരായ സിജു (37), സുജീഷ് (36), മുഹമ്മദ് നിഷാദ് (28) എന്നിവരെയാണ് മലപ്പുറം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് കോടതി റിമാന്ഡ് ചെയ്തത്.
ബസ് ജീവനക്കാരുടെ മര്ദനത്തില് പൊന്മള മാണൂര് സ്വദേശി അബ്ദുള് ലത്വീഫ് (49) ആണ് മരിച്ചത്. സംഭവത്തില് ബസ് ജീവനക്കാര്ക്കെതിരെ നരഹത്യാകുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരില് വെച്ചായിരുന്നു ഓട്ടോ ഡ്രൈവര്ക്ക് മര്ദനമേറ്റത്. ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്നിന്ന് ഓട്ടോയിലേക്ക് മൂന്ന് യാത്രക്കാര് കയറിയിരുന്നു. പിന്നാലെയെത്തിയ ബസിലെ ജീവനക്കാര് ഓട്ടോ തടഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. പരുക്കേറ്റ അബ്ദുള് ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ സ്വയം ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില് എത്തിയെങ്കിലും കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു.
STORY HIGHLIGHTS:Auto driver dies: Bus staff remanded