Tech

ഇന്‍സ്റ്റ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത.

ഇന്‍സ്റ്റ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. ഇന്‍സ്റ്റ റീല്‍സ് ഇനി പണ്ടത്തെപ്പോലെ കുഞ്ഞനല്ല, വേറെ ലെവല്‍. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ തയാറാക്കിക്കൊണ്ട് ആപ്പ് പരിഷ്‌കരിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

ആദ്യം 15 സെക്കന്‍ഡ് ആയിരുന്നു റീലുകളുടെ ദൈര്‍ഘ്യം. പിന്നീടത് 60 സെക്കന്‍ഡും 90ഉം ആക്കി. ഇനി മൂന്നുമിനിറ്റുള്ള റീലുകളിട്ട് വൈറലാവാം. ലേഔട്ടിലും ഏറെ പുതുമകളാണ് ഇന്‍സ്റ്റ അവതരിപ്പിച്ചിരിക്കുന്നത്. സ്‌ക്വയര്‍ ഫോര്‍മാറ്റില്‍നിന്ന് മാറി 4:3 അനുപാതത്തിലുള്ള പ്രൊഫൈല്‍ ഗ്രിഡും ഇന്‍സ്റ്റ അവതരിപ്പിച്ചിരിക്കുന്നു.

റീലുകള്‍ക്ക് ദൈര്‍ഘ്യം കുറവാണെന്ന ഉപയോക്താക്കളുടെ പരാതി പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍. മറ്റ് പല സാമൂഹിക മാധ്യമങ്ങളിലും വിഡിയോ പങ്കുവെക്കാനുള്ള ദൈര്‍ഘ്യം നേരത്തേതന്നെ വര്‍ധിപ്പിച്ചിരുന്നെങ്കിലും ഇന്‍സ്റ്റ അതിന് മുതിര്‍ന്നിരുന്നില്ല.

STORY HIGHLIGHTS:Good news for Insta lovers.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker