JobKeralaNews

കേരളത്തിലെ തൊഴിലില്ലായ്മ ഉയർന്നതോതില്‍ തുടരുന്നു.

തിരുവനന്തപുരം:കേരളത്തിലെ തൊഴിലില്ലായ്മ ഉയർന്നതോതില്‍ തുടരുന്നു. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലത്തെ തൊഴില്‍സേന സർവേപ്രകാരം കേരളനഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനം.

സ്ത്രീകളില്‍ ഇത് 12.6 ശതമാനവും പുരുഷൻമാരില്‍ 6.5 ശതമാനവുമാണ്.



2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേഫലമാണിത്. കഴിഞ്ഞവർഷം ഇതേ കാലത്തെ 10.3 ശതമാനത്തില്‍നിന്ന് തൊഴിലില്ലായ്മ കാര്യമായി താഴ്ന്നുവെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലാത്തവരുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു.

തൊഴിലില്ലായ്മയില്‍ അഞ്ചാംസ്ഥാനത്താണ് കേരളം. ഒഡിഷയ്ക്കും ബിഹാറിനും (8.7 ശതമാനം) തൊട്ടുതാഴെ.

15മുതല്‍ 29വരെ പ്രായമുള്ള കേരളത്തിലെ യുവജനങ്ങളില്‍ 18.6 ശതമാനം ആണുങ്ങളും 35.6 ശതമാനം പെണ്ണുങ്ങളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു. ആഴ്ചയിലെ തൊഴിലില്ലാ ദിനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ.

തൊഴിലിന് ആവശ്യമുണ്ടായിട്ടും ആഴ്ചയില്‍ ഒരുദിവസവും ഒരുമണിക്കൂർപോലും തൊഴില്‍ ലഭിക്കാത്തവരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്. കേരളത്തില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം മെച്ചപ്പെടുന്നതായി സർവേ വ്യക്തമാക്കുന്നു.

2023 ഒക്ടോബർ-ഡിസംബറില്‍ 19.9 ശതമാനമായിരുന്നത് 21.9 ശതമാനമായി ഉയർന്നു. കേരളത്തിലെ നഗരങ്ങളില്‍ സ്ത്രീത്തൊഴിലാളികളില്‍ 68.51 ശതമാനവും സേവനമേഖലയിലാണ്. കാർഷികവൃത്തിയില്‍ 11.76 ശതമാനംപേരും കായികാധ്വാനം വേണ്ട തൊഴില്‍മേഖലയില്‍ 19.74 ശതമാനം പേരും ജോലിചെയ്യുന്നു

നഗരങ്ങളിലെ തൊഴിലില്ലായ്മ കൂടുതല്‍
ജമ്മു-കശ്മീർ 13.1 %
ഹിമാചല്‍പ്രദേശ് 10.4 %
രാജസ്ഥാൻ 9.7 %
ഒഡിഷ 8.7 %
ബിഹാർ 8.7 %
കേരളം 8.6 %
ഛത്തീസ്ഗഢ് 8.6 %

കുറവ്
ഗുജറാത്ത് 3%
ഡല്‍ഹി 3.1%
ഹരിയാണ 4.7%
കർണാടക 4.9%

STORY HIGHLIGHTS:Unemployment in Kerala remains high.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker