
റിയാദ്:ലഹരിക്കടിമയായ മകൻ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശ് സ്വദേശിയായ 52 കാരൻ ശ്രീകൃഷ്ണ ഭൃഗുനാഥ് യാദവാണ് കൊല്ലപ്പെട്ടത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില് ദമ്മാമില്നിന്ന് ഡല്ഹിയിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തില് വാരാണസിയിലേക്കും കൊണ്ടുപോയി. സൗദിയിലെ ജുബൈലില് കഴിഞ്ഞ ജനുവരിയിലാണ് സൗദിയിലെ മുഴുവൻ പ്രവാസികളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
നാട്ടില് പഠിക്കുന്ന മകൻ കുമാർ യാദവ് മയക്കുമരുന്നിന് അടിമയായതിനെ തുടർന്ന് രക്ഷപ്പെടുത്താനാണ് പിതാവ് ശ്രീകൃഷ്ണ മകനെ സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. എന്നാല്, സമയത്ത് ലഹരി ലഭിക്കാതെ മകൻ കുമാറിന് ഉറക്കം ലഭിക്കാതാവുകയും മാനസികനില തെറ്റുകയും ചെയ്തു. ഇതേതുടർന്നാണ് ക്രൂരമായ രീതിയില് പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിതാവിെൻറ കണ്ണുകള് ചൂഴ്ന്ന് പുറത്തെടുക്കുകയും ശരീരമൊട്ടാകെ മുറിവേല്പ്പിക്കുകയും ചെയ്തിരുന്നു. പ്രതി വിചാരണ കാത്ത് ജയിലിലാണ്.

ഔദ്യോഗിക നടപടികള് പൂർത്തിയാക്കാൻ പ്രവാസി വെല്ഫെയർ ജുബൈല് ജനസേവന വിഭാഗം കണ്വീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കവും രംഗത്തുണ്ടായിരുന്നു. ഭാര്യ: ഉഷ യാദവ്, പിതാവ്: ഭൃഗുനാഥ്, മാതാവ്: ശകുന്തളാദേവി.
STORY HIGHLIGHTS:Body of father brutally murdered by drug addict son returned home

