KeralaNews

കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി.

വയനാട്:വയനാട്ടില്‍ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളജ് വിദ്യാർത്ഥിയില്‍ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്.

മൂന്ന് മാസമായി വില്‍പ്പന നടത്തുന്നുണ്ടെന്നും ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പ് വഴിയാണ് വാങ്ങിയതെന്നുമാണ് വിദ്യാർത്ഥി പൊലീസിന് നല്‍കിയ മൊഴി. 30 രൂപയ്‌ക്കാണ് ഒരു കഞ്ചാവ് മിഠായി വിറ്റിരുന്നത്.

രണ്ട് ദിവസം മുൻപാണ് വിദ്യാർത്ഥികളില്‍ നിന്നും കഞ്ചാവ് മിഠായി പൊലീസ് കണ്ടെടുത്തത്. സംശയാസ്പദമായി കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് പൊലീസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് മിഠായിയെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചത്. കൂട്ടത്തില്‍ തന്നെയുള്ള വിദ്യാർത്ഥിയാണ് കഞ്ചാവ് മിഠായി എത്തിച്ച്‌ നല്‍കിയതെന്ന് വിദ്യാർത്ഥികള്‍ പൊലീസിന് മൊഴി നല്‍കി. തുടർന്ന് വില്‍പ്പനക്കാരനായ വിദ്യാർത്ഥിയിലേക്ക് പൊലീസ് എത്തുകയായിരുന്നു.

ഈ മിഠായി വിദ്യാർത്ഥികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികള്‍ക്കെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓണ്‍ലൈൻ വഴി എങ്ങനെയാണ് സാധനം എത്തുന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

STORY HIGHLIGHTS:Candy containing cannabis was seized.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker