KeralaNews

കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി,അണുബാധയേറ്റ് യുവാവിന്‍റെ കൈപ്പത്തി പൂര്‍ണമായി മുറിച്ചുമാറ്റി

കണ്ണൂർ:കണ്ണൂർ തലശ്ശേരിയില്‍ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തിയുണ്ടായ അണുബാധയെ തുടർന്ന് യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റി.

കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് കാരണം. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം

കോശങ്ങളെ കാർന്നുതിന്നുന്ന അപൂർവ ബാക്ടീരിയ ശരീരത്തിലെത്തിയതിനെ തുടര്‍ന്നാണ് കൈപ്പത്തി മുറിച്ചുമാറ്റിയത്.

ഒരു മാസം മുമ്ബാണ് മാടപ്പീടികയിലെ രജീഷിന്‍റെ കൈയില്‍ മീൻ കൊത്തി മുറിവുണ്ടായത്. അണുബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുഴുവനായി മുറിച്ചുമാറ്റി.

വീടിനോട് ചേർന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് ക്ഷീര കർഷകനായ രജീഷിനെ മീൻ കൊത്തിയതും അണുബാധയുണ്ടായതും.

കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. വിരല്‍ത്തുമ്ബില്‍ ചെറിയ മുറിവായിരുന്നു ആദ്യം. കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പുമെടുത്തു.

ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി.

അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായതെന്നും രജീഷ് പറയുന്നു. ഗ്യാസ് ഗാൻഗ്രീൻ എന്ന ബാക്ടീരിയല്‍ അണുബാധയാണ് ബാധിച്ചത്.

ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. വിരലുകളില്‍ നിന്ന് കൈപ്പത്തിയിലേക്ക് പടർന്നിരുന്നു. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്നതിനാല്‍ മുറിച്ചുമാറ്റാതെ രക്ഷയുണ്ടായില്ല. തലച്ചോറിനെ ബാധിക്കുമെന്നതിനാലാണ് കൈപ്പത്തി മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്.

STORY HIGHLIGHTS:A young man’s palm was completely amputated after being bitten by a fish while cleaning a pond, causing an infection.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker