Tech

ജാഗ്രതൈ!കൊറിയര്‍ കമ്പനി യുടെ മുന്നറിയിപ്പ്

ജാഗ്രതൈ! നിങ്ങള്‍ ഫോണില്‍ ‘9’ അമര്‍ത്തുമ്ബോള്‍ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയര്‍ കമ്ബനിയുടെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി:  സൈബർ കുറ്റകൃത്യങ്ങളുമായും ഓണ്‍ലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകള്‍ ദിവസവും വന്നുകൊണ്ടിരിക്കുന്നു.

ഫോണ്‍ കോളുകള്‍ വഴിയും സൈബർ കുറ്റവാളികള്‍ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളില്‍ അതീവ ജാഗ്രത പുലർത്താൻ കൊറിയർ കമ്ബനിയായ ഫെഡെക്‌സ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

തട്ടിപ്പ് നടക്കുന്നത് ഇങ്ങന

നിങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരും. വിളിക്കുന്നയാള്‍ ഫെഡെക്സില്‍ നിന്നാണെന്ന് അവകാശപ്പെടും. അവർ നിങ്ങളുടെ പേരും വിലാസവും പോലുള്ള വ്യക്തിഗത വിവരങ്ങള്‍ പറഞ്ഞേക്കാം, ഇത് നിങ്ങളെ വിശ്വസിപ്പിക്കാനായി ചെയ്യുന്നതാണ്. ‘നിങ്ങളുടെ പേരില്‍ അനധികൃത വസ്തുക്കള്‍ അടങ്ങിയ കൊറിയർ പിടികൂടിയിരിക്കുന്നു’ എന്നാണ് അവർ നിങ്ങളെ അറിയിക്കുക.

പ്രശ്‌നം പരിഹരിക്കാൻ, ഫെഡെക്‌സ് കസ്റ്റമർ കെയറുമായി ബന്ധിപ്പിക്കുന്നതിന് ഫോണില്‍ ‘ഒമ്ബത്’ അമർത്താൻ തട്ടിപ്പുകാർ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഒമ്ബത് എന്ന ബട്ടണ്‍ അമർത്തുമ്ബോള്‍, നിങ്ങളെ വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി കണക്‌ട് ചെയ്യുന്നു. ഇവിടെയാണ് തട്ടിപ്പിൻ്റെ യഥാർത്ഥ തുടക്കം തുടങ്ങുന്നത്. തട്ടിപ്പുകാർ പ്രൊഫഷണല്‍ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.

ഇതുമൂലം, ഉപയോക്താക്കള്‍ സൈബർ കുറ്റവാളികളുടെ കെണിയില്‍ എളുപ്പത്തില്‍ വീഴുകയും തങ്ങളുടെ വിശദാംശങ്ങള്‍ അവരുമായി പങ്കിടുകയും ചെയ്യുന്നു. ഈ തട്ടിപ്പില്‍ എഐ സാങ്കേതിക വിദ്യ പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ, തട്ടിപ്പുകാർ ഏതെങ്കിലും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൻ്റെ സംസാര ശൈലി ക്ലോണ്‍ ചെയ്യുന്നു.

തട്ടിപ്പിന് മാർഗങ്ങള്‍ പലത്

കൂടാതെ ഉപയോക്താക്കള്‍ക്ക് വ്യാജ അറിയിപ്പുകളും അടിയന്തിര സന്ദേശങ്ങളും അയയ്ക്കുന്നു. സന്ദേശത്തില്‍, ആകർഷകമായ ഓഫറുകളെക്കുറിച്ചും സ്കീമുകളെക്കുറിച്ചും ഉപയോക്താക്കളോട് പറഞ്ഞിട്ടുണ്ടാകും. അത്യാഗ്രഹം കാരണം, സന്ദേശങ്ങളിലും നോട്ടിഫിക്കേഷനുകളിലും അയക്കുന്ന ലിങ്കുകളില്‍ ടാപ്പ് ചെയ്ത് ഉപയോക്താക്കള്‍ അറിയാതെ വൈറസ് നിറഞ്ഞ ആപ്പുകള്‍ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യുന്നു.

ഈ ആപ്പ് വഴി, ഹാക്കർമാർ ഉപയോക്താവിൻ്റെ ഉപകരണത്തിലേക്ക് പ്രവേശിക്കുകയും അതില്‍ നിലവിലുള്ള വിശദാംശങ്ങള്‍ ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിന്, ഹാക്കർമാർ സ്വയം സിഐഡി അല്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥർ ആണെന്നും പറഞ്ഞേക്കാം. ഈ വ്യാജ ഉദ്യോഗസ്ഥൻ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്യും.

എങ്ങനെ സുരക്ഷിതരായിരിക്കാം?

🔰ഫെഡെക്സ് അത്തരം രീതിയില്‍ നിങ്ങളെ ബന്ധപ്പെടുകയില്ല. അവർ നിങ്ങളോട് പണം ആവശ്യപ്പെടുകയുമില്ല.
🔰ഫോണ്‍ കോളുകളിലൂടെ വ്യക്തിപര വിവരങ്ങളോ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളോ നല്‍കരുത്.
🔰നിങ്ങളുടെ കൊറിയറിനെ കുറിച്ച്‌ എന്തെങ്കില്‍ സംശയമുണ്ടെങ്കില്‍, ഫെഡെക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെടുക.
🔰നിങ്ങള്‍ക്ക് വേണമെങ്കില്‍, പൊലീസില്‍ നിന്നും ഇക്കാര്യത്തില്‍ സഹായം തേടാം.
🔰 ഇതുകൂടാതെ, ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കാലാകാലങ്ങളില്‍ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.

STORY HIGHLIGHTS:Beware!  Bank account may be empty when you press ‘9’ on phone;  Courier Company Warning

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker