IndiaNews

ഹോളി ആഘോഷത്തിന് മുസ്‌ലിംകള്‍ക്ക് വിചിത്ര നിർദേശവുമായി യു.പി പൊലീസ്.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഹോളി ആഘോഷത്തിന് മുസ്‌ലിംകള്‍ക്ക് വിചിത്ര നിർദേശവുമായി യു.പി പൊലീസ്. ഹോളി ആഘോഷം വിശ്വാസത്തെ ബാധിക്കുമെന്ന് മുസ്‌ലിംകള്‍ക്ക് പേടിയുണ്ടെങ്കില്‍ അന്ന് പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് യു.പി പൊലീസിനെ നിർദേശം.

ഉത്തർപ്രദേശിലെ സംഭലില്‍ ഹോളി ആഘോഷ തയാറെടുപ്പുകള്‍ വിലയിരുത്തി സർക്കിള്‍ ഓഫീസർ അനൂജ് ചൗധരിയാണ് വിചിത്ര നിർദേശം നല്‍കിയത്.

വർഷത്തില്‍ 52 ജുമുഅ ഉണ്ട്, പക്ഷേ ഹോളി ഒന്നേയുള്ളൂ. ഹോളി ആഘോഷത്തില്‍ ആരുടെയും ദേഹത്ത് നിർബന്ധിച്ച്‌ നിറങ്ങള്‍ തേക്കരുത്. ഹോളി ആഘോഷം വിശ്വാസത്തെ ബാധിക്കുമെന്ന് മുസ്‌ലിംകള്‍ക്ക് പേടിയുണ്ടെങ്കില്‍ അന്ന് പുറത്തിറങ്ങാതെ വീട്ടിലിരിക്കണം. ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ പരസ്പരം ബഹുമാനിക്കണം. ഇത് ഹിന്ദു സമൂഹത്തിനും ബാധകമാണ് -പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

സംഭലിലെ മുഗള്‍ ഭരണകാലത്തെ ഷാഹി ജമാ മസ്ജിദില്‍ സർവേ നടക്കുന്നതിനിടെ സംഘർഷമുണ്ടാകുകയും പൊലീസ് വെടിവെപ്പില്‍ അഞ്ചു പേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇത്. മസ്ജിദിന്റെ ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോടതിയിലാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം, ജമാ മസ്ജിദിന് അവകാശവാദമുന്നയിച്ച്‌ ‘നമ്മുടേത് നമുക്ക് ലഭിക്കണം എന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയില്‍ പ്രസംഗം നടത്തിയിരുന്നു.

STORY HIGHLIGHTS:UP Police has issued a strange instruction to Muslims for celebrating Holi.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker