KeralaNews

പ്രവാസിയെ വഞ്ചിച്ച്‌ അമ്മയും മകനും തട്ടിയെടുത്തത് ലക്ഷങ്ങള്‍

തിരുവനന്തപുരം:പ്രവാസിയെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത് വ്യാപാരിയും കുടുംബവും. തിരുവനന്തപുരം ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള മൊത്തവ്യാപാരത്തിന്റെ പേരില്‍ പ്രവാസിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

35 വർഷമായി വിദേശത്ത് ജോലി ചെയ്തുവരുന്ന പ്രവാസിയും മകനുമാണ് അജയന്റെയും മാതാവിന്റെയും ചതിയില്‍പ്പെട്ട് പണം നഷ്ടമായിരിക്കുന്നത്.

ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്‌റ്റോഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് സവാള മൊത്തവ്യാപാരം നടത്തിയതോടെയാണ് പ്രവാസി അജയന്റെയും മാതാവ് സുമതിയുടെയും ചതിക്ക് ഇരയായത്. സവാള ഹോള്‍സെയില്‍ നിരക്കില്‍ ലോഡുകണക്കിന് വാങ്ങിച്ചെടുക്കുകയും എന്നാല്‍ പിന്നീട് ഇതിനുള്ള പണം നല്‍കാതിരിക്കുകയുമാണ് അജയനും സുമതിയും ചെയ്തുവരുന്നത്.

ഇങ്ങനെ അന്യസംസ്ഥാനത്തുള്ളവർ ഉള്‍പ്പെടെ നിരവധിപേർ ഇവരുടെ ചതിയില്‍ പെട്ടിട്ടുണ്ട്. തട്ടിപ്പിന് ഇരയായ പ്രവാസി ഇതുസംബന്ധിച്ച്‌ നിയമനടപടികളുമായി കോടതിയെ സമീപിച്ചതോടെയാണ് അജയന്റെയും മാതാവിന്റെയും സാമ്ബത്തിക തട്ടിപ്പിനെക്കുറിച്ച്‌ പുറംലോകം അറിഞ്ഞുതുടങ്ങിയത്. തട്ടിപ്പ് നടത്തി നേടുന്ന പണം ഉപയോഗിച്ച്‌ തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും ആഡംബര ജീവിതം നയിക്കുകയാണ് ഇവർ ചെയ്യുന്നത് എന്നാണ് അറിയുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ക്ലബുകളില്‍ അംഗമാണ് സുമതി.



ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്റ്റോഴ്‌സ്, നാലാഞ്ചിറയില്‍ ബിമാർട്ട് എന്നീ സ്ഥാപനങ്ങളാണ് അജയനും മാതാവും നടത്തിവരുന്നത്. ഇവരുടെ തട്ടിപ്പിന്റെ നാള്‍വഴികള്‍ ഇങ്ങനെ…

അജയൻ പ്രവാസിയെയും കുടുംബത്തെയും സമീപിക്കുകയും സവാള മൊത്തവിലയില്‍ എടുത്ത് നല്‍കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുകയായിരുന്നു. പ്രവാസിയുടെ മകനുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചായിരുന്നു അജയൻ പ്രവാസിയെയും സമീപിച്ചത്. പ്രവാസിക്ക് തന്റെ മകനിലുള്ള വിശ്വാസം മുതലെടുത്തായിരുന്നു അജയനും മാതാവും തട്ടിപ്പ് തയ്യാറാക്കിയത്. 520 ചാക്ക് സവാള ആദ്യം വാങ്ങിയതിന് ശേഷം കുറച്ച്‌ തുക നല്‍കിമാത്രം നല്‍കിയതിന് ശേഷം ഇനിയുള്ള ലോഡ് വരുമ്ബോള്‍ ബാക്കിയും തുകയും അടുത്തതും ഒരുമിച്ച്‌ നല്‍കാമെന്ന് വിശ്വസിപ്പിക്കുകയും ആയിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടത്തിലുള്ള ലോഡ് വന്ന് അത് വാങ്ങിയെടുത്തിട്ടും പണം നല്‍കാൻ അജയനും മാതാവും തയ്യാറായില്ല. പണം ആവശ്യപ്പെട്ടവർക്ക് മരിച്ചുപോയ അച്ഛന്റെ പേരിലുള്ള ചെക്കും സ്ഥാപനത്തിന്റെ പേരിലുള്ള ലെറ്റർ ഹെഡില്‍ ഉറപ്പ് നല്‍കിയും കബളിപ്പിക്കുകയായിരുന്നു. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയതോടെ വീണ്ടും അജയനെയും സുമതിയെയും സമീപിച്ച്‌ ലഭിക്കാനുള്ള പണം ആവശ്യപ്പെട്ട പ്രവാസിക്ക്, മറ്റൊരാളുടെ പേരിലുള്ള ചെക്ക് നല്‍കുകയും ചെയ്തു. ഈ ചെക്കും മടങ്ങിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി പ്രവാസി തിരിച്ചറിഞ്ഞത്.

ഇതോടെ അജയനും സുമതിക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രവാസി. അഡ്വ. പ്രസാദ് ഗാന്ധി മുഖാന്തിരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ സിഎംപി ഫയല്‍ ചെയ്യുകയും തുടർന്ന് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ 0390/2025 എന്ന നമ്ബറില്‍ എഫ്.ഐ.ആർ രജിസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയുമാണ്.

പരാതിക്കാരനായ പ്രവാസിക്ക് പുറമേ നിരവധിപേർ അജയന്റെയും മാതാവ് സുമതിയുടെയും സാമ്ബത്തിക വഞ്ചനക്ക് ഇരയായതായാണ് വിവരം. ഇവരും ഇവർക്കെതിരെ പരാതി നല്‍കാൻ ഒരുങ്ങുകയാണെന്ന് എക്‌സ്പ്രസ് വാർത്തയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മരിച്ചുപോയ പിതാവ് മണിയുടെ സല്‍പേര് ഉപയോഗിച്ചാണ് അജയനും സുമതിയും ആളുകളില്‍ നിന്ന് പണം കൈക്കലാക്കുന്നത്. ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

STORY HIGHLIGHTS:Mother and son cheat expatriate out of lakhs

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker