AutoMobileCAR

ചെറു എസ്യുവി സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ.

ചെറു എസ്യുവി സിറോസിന്റെ വില പ്രഖ്യാപിച്ച് കിയ. 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വില.

പതിനൊന്ന് മോഡലുകളിലായി എസ്യുവിയുടെ പെട്രോള്‍ മോഡലിന് 8.99 ലക്ഷം മുതല്‍ 13.29 ലക്ഷം വരെയും പെട്രോള്‍ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം വരെയുമാണ് വില.

ഡീസല്‍ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതല്‍ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമുണ്ട് വാഹനത്തിന്.

120 എച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കുമുണ്ട് പെട്രോള്‍ എന്‍ജിന്‍. 115 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമുണ്ട് ഡീസല്‍ എന്‍ജിന്. പെട്രോള്‍ എന്‍ജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുകള്‍. ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍ നല്‍കിയിരിക്കുന്നു.

STORY HIGHLIGHTS:Kia announces prices for small SUV Cyros

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker