കല്യാണ്‍ ജൂവലേഴ്‌സിന് മൂന്നാം പാദത്തില്‍ വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു.
കൊച്ചി:ഈ സാമ്ബത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ആകമാന വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ വർഷം ഇത് 5223 കോടി രൂപയായിരുന്നു. 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഈ സാമ്ബത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തില്‍ ആകമാന ലാഭം 219 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്ബത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തില്‍ ആകമാന ലാഭം 180 കോടി രൂപയായിരുന്നു.
ഈ സാമ്ബത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തില്‍ കമ്ബനിയുടെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ വർഷം ഇതേ പാദത്തില്‍ 4512 കോടി രൂപയായിരുന്നു. 42 ശതമാനം വളർച്ച. ഇന്ത്യയില്‍ നിന്നുള്ള ആകമാന ലാഭം 168 കോടി രൂപയില്‍ നിന്ന് 26 ശതമാനം വളർച്ചയോടെ 218 കോടി രൂപയായി ഉയർന്നു.
ഈ സാമ്ബത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തില്‍ കമ്ബനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ അത് 683 കോടി രൂപ ആയിരുന്നു. മൂന്നാം പാദത്തില്‍ കമ്ബനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ലാഭം 15 കോടി രൂപയാണ്. കഴിഞ്ഞ വർഷം 14 കോടി രൂപ ആയിരുന്ന സ്ഥാനത്താണിത്.
ഈ വർഷം ഇതുവരെയുള്ള കമ്ബനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്‌കുന്നതായിരുന്നുവെന്നും ആദ്യ 9 മാസങ്ങളില്‍ ആകമാന വിറ്റുവരവില്‍ ഏകദേശം 35 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേശ് കല്യാണരാമൻ പറഞ്ഞു.
STORY HIGHLIGHTS:Kalyan Jewellers’ turnover rose to Rs 7287 crore in the third quarter.