ട്രംപ് അധികാരത്തിലേറിയതോടെ തകര്‍ന്നടിഞ്ഞ് ഇന്ത്യൻ വിപണി.
ഡല്‍ഹി: അമേരിക്കൻ പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ ഇടിഞ്ഞു താഴ്ന്ന ഇന്ത്യൻ ഓഹരി വിപണി. ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് അഞ്ച് ലക്ഷം കോടിയുടെ നഷ്ട്ടം.
സെൻസെക്സ് 848 പോയിന്റ് ഇടിഞ്ഞ് 76,224ലാണ് വ്യാപാരം തുടങ്ങിയപ്പോള്‍ ദേശീയ സൂചിക നിഫ്റ്റി 217 പോയിന്റ് ഇടിഞ്ഞ് 23,127.70ത്തിലാണ് വ്യാപാരം തുടങ്ങിയത്.
യുഎസിന്റെ 47 മത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാരനയത്തെ സംബന്ധിച്ച ആശങ്കയാണ് വിപണിയുടെ തിരിച്ചടിക്കുള്ള പ്രധാന കാരണം. കാനഡക്കും മെക്സിക്കോക്കും മുകളില്‍ അധിക നികുതി ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
ട്രംപിന്റെ നയങ്ങള്‍ ഇന്ത്യൻ ടെക് സെക്ടറിനേയും സ്വാധീനിക്കും. അമേരിക്കൻ ജനതയില്‍ നിന്നും നികുതി പിരിക്കാതെ അമേരിക്കൻ മണ്ണില്‍ വ്യാപാരം നടത്തി കോടികളുണ്ടാക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും അധിക നികുതി ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
STORY HIGHLIGHTS:Indian market crashed after Trump took office.