GulfU A E

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി സെക്യൂരിറ്റി ഗാര്‍ഡും സഹപ്രവര്‍ത്തകരും.

അബുദാബി:യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം നേടി സെക്യൂരിറ്റി ഗാര്‍ഡും സഹപ്രവര്‍ത്തകരും.

ഫിലിപ്പൈന്‍ സ്വദേശിയായ ക്രിസ്റ്റീന്‍ റെക്വെര്‍ക് പെഡിഡോയും ഒമ്ബത് സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ബിഗ് ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിരിക്കുന്നത്. 100 ദിര്‍ഹം വീതം മുടക്കി പത്ത് പേരെടുത്ത ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്.

ഓരോരുത്തര്‍ക്ക് 100000 ദിര്‍ഹമാണ് വിഭജിക്കുമ്ബോള്‍ ലഭിക്കുക. അതായത് ഏകദേശം 25 ലക്ഷത്തോളം രൂപ. സഹപ്രവര്‍ത്തകരെ താന്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് പെഡിഡോ പറയുന്നത്. ഈ വിജയം ഇരട്ടി സന്തോഷമാണ് നല്‍കുന്നത് എന്നും അതിലേറെ ആശ്വാസവും പ്രതീക്ഷയും പ്രദാനം ചെയ്യുന്നുണ്ട് എന്നും ക്രിസ്റ്റീന്‍ റെക്വെര്‍ക് പെഡിഡോ പറഞ്ഞു.

‘ടിക്കറ്റിന് സംഭാവന നല്‍കിയ എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ സ്തനാര്‍ബുദവുമായി മല്ലിടുകയാണ്. ഈ പണം അവളുടെ സാമ്ബത്തിക ഭാരം ലഘൂകരിക്കാന്‍ സഹായിക്കും.,’ ബിഗ് ടിക്കറ്റിന്റെ മില്യണയര്‍ ഇ-യുടെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പെഡിഡോ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബറില്‍ യുഎഇയിലേക്ക് മാറിയ 36 കാരിയായ പെഡിഡോയെ തേടി മുന്‍പും സമ്മാനങ്ങള്‍ എത്തിയിട്ടുണ്ട്.

മുമ്ബ് വിവിധ നറുക്കെടുപ്പുകളില്‍ ചെറിയ സമ്മാനങ്ങള്‍ പെഡിഡോ നേടിയിരുന്നു. ‘ഞാന്‍ ഭാഗ്യവതിയായാണ് ജനിച്ചതെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഞാന്‍ ജനിച്ചത് ഒരു ബ്രീച്ച്‌ ബേബിയായാണ്. ആദ്യം പാദങ്ങള്‍ പുറത്തുവന്നു. അത് എന്റെ സംസ്‌കാരത്തില്‍ ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു,’ പെഡിഡോ പറഞ്ഞു. അതേസമയം ഈ ഭാഗ്യനേട്ടത്തിന് സാക്ഷിയാകാന്‍ അമ്മയില്ല എന്ന സങ്കടം പെഡിഡോയെ അലട്ടുന്നുണ്ട്.

കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്ബാണ് പെഡിഡോയുടെ അമ്മ മരിക്കുന്നത്. പെഡിഡോയുടെ ഭാഗ്യത്തില്‍ വിശ്വസിച്ച്‌ അല്‍ ഐന്‍ വിമന്‍സ് ക്ലബ്ബിലെ സഹപ്രവര്‍ത്തകര്‍ ആണ് ടിക്കറ്റിനായി 100 ദിര്‍ഹം നല്‍കാന്‍ സമ്മതിച്ചത്. ”ഞാന്‍ അല്‍ ഐന്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. എന്തുകൊണ്ടോ വിന്നിംഗ് നമ്ബറിലേക്ക് എന്റെ കണ്ണുകള്‍ ഉടക്കിയിരുന്നു,’ പെഡിഡോ പറഞ്ഞു.

തന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് വിജയവാര്‍ത്ത കേട്ടപ്പോള്‍ ആദ്യം സംശയമുണ്ടായിരുന്നു എന്നും എന്നാല്‍ തങ്ങള്‍ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ആ സംശയം തീര്‍ന്നെന്നും പെഡിഡോ പറഞ്ഞു. അതേസമയം വലിയ ഭാഗ്യം തേടിയെത്തിയെങ്കിലും തന്റെ ജീവിതം സാധാരണപോലെ മുന്നോട്ട് പോകും എന്നും അവര്‍ പറഞ്ഞു. ഈ പണം ശാശ്വതമായി നിലനില്‍ക്കില്ല എന്നാണ് അതിന് കാരണമായി അവര്‍ പറയുന്നത്.

എന്റെ ജോലി തുടരാനും ഫിലിപ്പൈന്‍സിലെ എന്റെ കൃഷിയിടം വിപുലീകരിക്കാനും ആണ് പദ്ധതിയിടുന്നത്. എനിക്ക് ഇതിനകം ഒരു ചെറിയ ഫാം സ്വന്തമായുണ്ട്. പക്ഷേ കൂടുതല്‍ ഭൂമി വാങ്ങാനും എന്റെ കുടുംബത്തിന് ഭാവി സുരക്ഷിതമാക്കാനുമുള്ള വഴി കണ്ടെത്തണം,’ പെഡിഡോ വ്യക്തമാക്കി. സമ്മാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാനും അവര്‍ പദ്ധതിയിടുന്നുണ്ട്.

STORY HIGHLIGHTS:Security guard and colleagues win one million dirhams in the Big Ticket draw.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker