ഡൽഹി:കുറഞ്ഞ വിലയുള്ള സാധനങ്ങള്ക്ക് കുറഞ്ഞ നികുതി, കൂടുതല് വിലയുള്ള സാധനങ്ങള്ക്ക് കൂടുതല് നികുതി എന്ന രീതി ഇന്ത്യയില് വരുമെന്ന് സൂചന നല്കി കേന്ദ്ര സർക്കാർ.
ദുഃശീലം വളർത്തുന്ന സാധനങ്ങള്ക്കും പൊങ്ങച്ചം കാണിക്കാനും സുഖസൗകര്യം കൂട്ടാനും വാങ്ങുന്ന സാധനങ്ങള്ക്കും നികുതി കൂട്ടണം എന്ന് സാമ്ബത്തിക വിദഗ്ധർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തതാണിത്.
നിലവില് പല സാധനങ്ങള്ക്കും പല രീതിയിലാണ് ജി എസ് ടി. 5 ശതമാനം മുതല് 28 ശതമാനം വരെയുള്ള നികുതിക്കപ്പുറം 35 ശതമാനം നികുതിയാണ് ലൈഫ്സ്റ്റൈലുമായി ബന്ധപ്പെട്ട സാധനങ്ങള്ക്ക് ചുമത്താൻ ഉദ്ദേശിക്കുന്നത്.
148 സാധനങ്ങള്ക്ക് ആണ് ഈ ‘കടുത്ത’ നികുതി പരിധി ശുപാർശ ചെയ്തിരിക്കുന്നത്. ഡിസംബർ 21 നു ഇതിന്റെ കൂടുതല് വിവരങ്ങള് അറിയാം. 35 ശതമാനം നികുതി നടപ്പിലാക്കിയാല് സിഗരറ്റ്, കോക്ക് പോലുള്ള പാനീയങ്ങള്ക്ക് ‘വലിയ വില കൊടുക്കേണ്ടി വരും’ എന്നർത്ഥം.
ഒരു പരിധിയില് കൂടുതല് വിലയുള്ള വസ്ത്രങ്ങള്ക്കും കടുത്ത നികുതി ബാധകമാകും. 15000 രൂപക്ക് മുകളിലുള്ള ഷൂകളും ഉയർന്ന നികുതിക്ക് കീഴില് വരും. 25000 രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകള്ക്കും 35 ശതമാനം നികുതി വരും.
വില കുറയാൻ സാധ്യതയുള്ളവ
സൈക്കിളുകള് വില കുറയും. നിലവിലെ 12 ശതമാനം നികുതിയില് നിന്ന് 5 ശതമാനമാകും എന്നാണ് സൂചന. കുട്ടികള്ക്ക് എഴുതാനുള്ള നോട്ട് ബുക്കുകള്ക്ക് വില കുറയും. നിലവിലെ 12 ശതമാനത്തില് നിന്ന് 5 ശതമാനത്തിലേക്ക് താഴ്ത്തും.
20 ലിറ്ററിന് മുകളിലുള്ള പാക്കേജ്ഡ് കുടിവെള്ളത്തിന് 18 ശതമാനം നികുതിയില് നിന്ന് 5 ശതമാനമാക്കും. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് 18 ശതമാനത്തില് നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കും. ഇത് വലിയ ആശ്വാസമായിരിക്കും സാധാരണക്കാരന് നല്കുക.
നികുതി വർദ്ധനവ് ഇന്ത്യയിലെ അസമത്വം കുറക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാല് ഇത് എത്ര കണ്ടു നടപ്പിലാകും എന്ന് ഡിസംബർ 21 നു ശേഷം അറിയാം.
STORY HIGHLIGHTS:A ‘lifestyle tax’ is coming to India.