പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധനവ്
ഡൽഹി:മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവര്‍ക്കു പുറകെ ടൊയോട്ടയും പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധന.
ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വര്‍ദ്ധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ആറു വേരിയന്റുകളില്‍ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36,000 രൂപ വരെ കൂടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ആറു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഹൈക്രോസിന്റെ ജി എക്സ്, ജി എക്സ് ഓപ്ഷണല്‍ വേരിയന്റുകള്‍ക്കു 17,000 രൂപയും വി എക്സ്, വി എക്സ് ഓപ്ഷണല്‍ വേരിയന്റുകള്‍ക്ക് 35,000 രൂപയും ഇസഡ് എക്സ്, ഇസഡ് എക്സ് ഓപ്ഷണലുകള്ക്ക് 36,000 രൂപയും കൂടും.
ഈ വിലകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. തങ്ങളുടെ വാഹനങ്ങള്‍ക്ക് മൂന്നു ശതമാനം വരെ വിലയുയരുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് നാല് ശതമാനം വരെയാണ് വില വര്‍ധനവ്. ഹ്യുണ്ടേയ് യുടെ വാഹനങ്ങള്‍ക്ക് 25000 രൂപ വരെയാണ് വില കൂടുന്നത്. വില കൂടുന്നത് ജനുവരി ഒന്നാം തീയതി മുതലാണ് നിലവില്‍ വരുന്നത്.
STORY HIGHLIGHTS:Vehicle prices to increase in the New Year