രണ്ടുലക്ഷം പേര് വിദേശ ആസ്തി വെളിപ്പെടുത്തി; വെളിപ്പെടുത്താത്തവര്‍ പുതിയ റിട്ടേണ്‍ ഡിസംബർ 31നകം സമര്‍പ്പിക്കണം
ഡല്‍ഹി: രണ്ടുലക്ഷം പേർ ആദായനികുതി റിട്ടേണില്‍ വിദേശത്തെ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയെന്നും ഇനിയും വെളിപ്പെടുത്താത്തവർ ഡിസംബർ 31നകം പുതിയ റിട്ടേണ്‍ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതില്‍ വീഴ്ചവരുത്തിയാല്‍ പത്തുലക്ഷം രൂപ പിഴയും കള്ളപ്പണത്തിനെതിരായ പ്രോസിക്യൂഷൻ നടപടിയും നേരിടേണ്ടിവരുമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കമീഷണർ ശശിഭൂഷൻ ശുക്ല അറിയിച്ചു.
വിദേശ വരുമാനം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നികുതിദായകർക്ക് മുന്നറിയിപ്പ് നല്കുന്ന കാമ്ബയിൻ അടുത്തിടെ ആദായനികുതി വകുപ്പ് ആരംഭിച്ചിരുന്നു.
സമർപ്പിക്കപ്പെട്ട ഐ.ടി.ആർ ഷെഡ്യൂളില്‍ വിദേശ ആസ്തികള്‍ പ്രത്യേകിച്ച് ഉയർന്നമൂല്യമുള്ള വിദേശ ആസ്തികള്‍ ഉള്‍പ്പെടുന്ന കേസുകളില്‍, അത് പൂർണമായി പൂർത്തിയാക്കാത്തവരെ ഓർമിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ് കാമ്ബയിനിന്റെ ലക്ഷ്യം.
STORY HIGHLIGHTS:Two lakh people have declared their foreign assets; those who have not declared them must file a new return by December 31