Business

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ആപ്പിളിന്റേത്.

2024ന്റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ആപ്പിളിന്റേത്. അതേസമയം ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചത് സാംസങിന്റെ ഗ്യാലക്‌സി ഫോണുകളും.

2023ന്റെ മൂന്നാംപാദത്തില്‍ ആദ്യ നാല് സ്ഥാനത്തും ഐഫോണ്‍ മോഡലുകളായിരുന്നു. ഐഫോണ്‍ 15 സിരീസ് സ്മാര്‍ട്ട്ഫോണുകളാണ് 2024ന്റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞവയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഐഫോണ്‍ 15 ഒന്നും ഐഫോണ്‍ 15 പ്രോ മാക്‌സ് രണ്ടും ഐഫോണ്‍ 15 പ്രോ മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

ഗ്യാലക്‌സി എ15 4ജി, ഗ്യാലക്‌സി എ15 5ജി എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ഗ്യാലക്‌സി എ35 5ജിയാണ് ആറാം സ്ഥാനത്ത്. ഗ്യാലക്‌സി എ05 ഏഴാം സ്ഥാനത്തെത്തി. പട്ടികയില്‍ എട്ടാമതും ഐഫോണിന്റെ സാന്നിധ്യമുണ്ട്. ഐഫോണ്‍ 14 ആണ് എട്ടാമതെത്തിയത്. വില്‍പനയില്‍ ചൈനീസ് ബ്രാന്‍ഡായ റെഡ്മിയുടെ 13സി 4ജി ഒമ്പതും സാംസങിന്റെ തന്നെ ഗ്യാലക്‌സി എസ്24 പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

STORY HIGHLIGHTS:Apple has the top three best-selling smartphones in the world.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker