മതാടിസ്ഥാനത്തില് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച സംഭവത്തില് വാട്ട്സ്ആപ്പിൻ്റെ വിശദീകരണം.
മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പേരില് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ്റെ ഫോണില് നിന്ന് തന്നെയാണ് എന്നാണ് പോലീസിന് നല്കിയ മറുപടി. ഫോണ് ഹാക്ക് ചെയ്യപ്പെട്ടോ എന്ന ചോദ്യത്തിന് കൃത്യമായ സോഷ്യല് മീഡിയ പ്ലാറ്റ്ഫോം ഉത്തരം നല്കിയില്ല. വാട്സ് ആപ്പ് ഗ്രൂപ്പുകള് ഡിലീറ്റ് ചെയ്തതിനാല് ഹാക്കിംഗ് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. കൂടുതല് വിശദീകരണം തേടി പോലീസ് മെറ്റയ്ക്കും ഗൂഗിളിനും കത്തയച്ചിരിക്കുകയാണ്.
ഗോപാലകൃഷ്ണ പോലീസിന് ഫോണ് കൈമാറിയത് ഫോർമാറ്റ് ചെയ്ത ശേഷമാണ്.അതിനാ ഫോണില് നിന്നും വിശദാംശങ്ങളെടുക്കാൻ സൈബർ പോലീലീസിന് കഴിഞ്ഞിരുന്നില്ല. ഫോണ് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. മറ്റാരോ ഫോണ് ഹാക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പുകള് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ അവകാശപ്പെടുന്നത്. മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും തന്നെ അഡ്മിനാക്കി ആരോ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുഹൃത്തുക്കള് ആണ് ശ്രദ്ധയില്പെടുത്തിയതെന്നും അറിഞ്ഞയുടൻ ഗ്രൂപ് ഡിലീറ്റ് ചെയ്തെന്നുമാണ് അവകാശവാദം.
അതേസമയം രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളില് പെട്ട ഐഎഎസ് ഉദ്യോഗസ്ഥർമാത്രമാണ് അംഗങ്ങളാക്കിയിട്ടുള്ളത്. സന്ദേശങ്ങളൊന്നും ഗ്രൂപ്പില് വന്നിട്ടില്ല. മുസ്ലിം ഗ്രൂപ്പില് ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിരുന്നു. ഗ്രൂപ്പുകളെപ്പറ്റി വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഗ്രൂപ്പുകള് ഡിലീറ്റാക്കുക ആയിരുന്നു. പോലീസ് ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണൻ്റെ മൊഴി പോലീസ് എടുത്തിരുന്നു.
STORY HIGHLIGHTS:WhatsApp clarified from where the Hindu Officers Group was created