ഹോണ്ടയുടെ പുതിയ 3 എസ് യു വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ജനപ്രിയ മോട്ടോർ ബ്രാൻഡായ ഹോണ്ടയുടെ പുതിയ 3 എസ് യു വി ഇന്ത്യൻ വിപണിയിലെത്തും.എലിവേറ്റ് ഇവി, ZR-V ഹൈബ്രിഡ്, ഏഴ് സീറ്റർ എസ്യുവി എന്നിവയാണ് പുതിയ മോഡലുകള്‍.


2026 മുതല്‍ 2027 വരെയുള്ള കാലയളവില്‍ ഇവ വിപണിയിലെത്തും.
ഹോണ്ട എലിവേറ്റ് ഇവി
ഹോണ്ട തങ്ങളുടെ ജനപ്രിയ എസ്യുവിയായ എലിവേറ്റിന്റെ ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാൻ ഒരുങ്ങുന്നു. 2026 ഓടെ എലിവേറ്റ് ഇവി ഇന്ത്യൻ വിപണിയില്‍ പുറത്തിറങ്ങും. എലിവേറ്റ് എസ്യുവിയെ അടിസ്ഥാനമാക്കിയുള്ളതിനാല്‍. അതിന്റെ പേരും വ്യത്യസ്തമായിരിക്കും. അതേസമയം സ്റ്റൈലിംഗും വ്യത്യസ്തമായിരിക്കും. എങ്കിലും, ഇവിയുടെ റേഞ്ചിനെക്കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഹോണ്ട ZR-V ഹൈബ്രിഡ്
2026 ന്റെ തുടക്കത്തില്‍ ഹോണ്ട ZR-V യുടെ ആഗോള മോഡല്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കും. സിബിയു റൂട്ട് വഴി കമ്ബനി ഇത് ഇന്ത്യയില്‍ വില്‍ക്കും. പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, ഹോണ്ട ZR-V-യില്‍ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോള്‍ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും എഡബ്ല്യുഡി സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിനുപുറമെ, ഹൈബ്രിഡ് സജ്ജീകരണത്തില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം 2.0 ലിറ്റർ പെട്രോള്‍ എഞ്ചിനും എസ്യുവി വാഗ്ദാനം ചെയ്യുന്നു.


ഹോണ്ട 7 സീറ്റർ എസ്യുവി
2027 ഓടെ ഇന്ത്യൻ വിപണിയില്‍ പുതിയ 7 സീറ്റർ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്. ടാറ്റ സഫാരി, മഹീന്ദ്ര XUV 7OO, ഹ്യുണ്ടായി അല്‍കാസർ തുടങ്ങിയ എസ്യുവികളും ആയിട്ടായിരിക്കും ഹ്യുണ്ടായി 7 സീറ്റർ വിപണിയില്‍ മത്സരിക്കുക.എലിവേറ്റിനും സിആർ-വിക്കും ഇടയിലായിരിക്കും ഇത് സ്ഥാപിക്കുക. ഹോണ്ട 7 സീറ്റർ എസ്യുവിക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിൻ ആയിരിക്കും ഹൃദയം.
.

ഇന്ത്യൻ വിപണിയില്‍ എസ്യുവി വിഭാഗത്തിനുള്ള ഡിമാൻഡ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ മൊത്തം കാർ വില്‍പ്പനയില്‍ എസ്യുവി വിഭാഗത്തിന് മാത്രം 50 ശതമാനത്തിലധികം വിഹിതമുണ്ടെന്നാണ് കണക്കുകള്‍. ഇത് കണക്കിലെടുത്താണ് ഹോണ്ടയുടെ ഈ ചുവട് വെപ്പ്.


STORY HIGHLIGHTS:Honda is all set to launch its new 3 SUV in the Indian market.