ഒമാൻ:പുതിയ ട്രാഫിക് നിയമം പ്രഖ്യാപിച്ച് യുഎഇ. 2025 മാര്ച്ച് 29 മുതലാണ് നിയമം പ്രാബല്യത്തില് വരുക. യുഎഇ ഗവണ്മെന്റ് മീഡിയ ഓഫിസാണ് വിവരങ്ങള് നല്കുന്നത്.
17 വയസുള്ളവര്ക്ക് ഡ്രൈവിങ് ലൈസന്സ് നേടാന് ഇപ്പോള് അനുമതിയായി. മുമ്ബ് കാറുകളും മറ്റു വാഹനങ്ങളും ഓടിക്കാന് ഒരാള്ക്ക് 18 വയസായിരുന്നു പ്രായം.
മാത്രമല്ല വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള് ഓടിക്കുന്നതും രാജ്യം നിരോധിച്ചു. കാര് ഹോണുകള്ക്കും നിയന്ത്രണമേര്പ്പെടുത്തി. വേഗതയുടെ കാര്യത്തിലും മണിക്കൂറില് 80 കിലോമീറ്ററില് കൂടുതലുള്ള വേഗതയും നിരോധിച്ചു. ഇത് കാല് നടയാത്രക്കാര്ക്ക് റോഡ് മുറിച്ചുകടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഈ നിയമം ലംഘിച്ചാല് ക്രിമിനല് കുറ്റമായി കണക്കാക്കുമെന്ന് അധികൃതര് വ്യക്തമാക്കി. ലഹരി പാനീയങ്ങളോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും ഹിറ്റ് ആന്റ് റണ് കേസുകള്, നിശ്ചിത സ്ഥലങ്ങളില് വച്ച് റോഡ് മുറിച്ചുകടക്കല് എന്നിവയും ശിക്ഷാര്ഹമാണെന്ന് മുന്നറിയിപ്പ് നല്കി. അപകടകരമായ വസ്തുക്കളോ അസാധാരണമായ ലോഡുകളോ കൊണ്ടു പോവുന്നുണ്ടെങ്കില് ബന്ധപ്പെട്ട അതോററ്റിയുടെ അനുമതി തേടേണ്ടതാണെന്നും പുതിയ നിയമത്തില് പറയുന്നു.
സെല്ഫ് ഡ്രൈവിങിന്റെയും ഇലക്ട്രിക വാഹനങ്ങളുടെയും വര്ധിച്ചുവരുന്ന ഉപയോഗം ഉള്കൊള്ളുന്നതിനായി വാഹനങ്ങളുടെ വര്ഗീകരണം ക്രമീകരിക്കുന്നതാണ്. വാഹനങ്ങള് രജിസ്റ്റര് ചെയ്യുന്നതിനും ലൈസന്സ് നല്കുന്നതിനും വീണ്ടും രജിസ്റ്റര് ചെയ്യുന്നതിനും പുതുക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും വാഹന വ്യവസായത്തില് പുതിയ മാറ്റങ്ങള് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS:Traffic law announced in UAE: 17-year-olds now have license