sharemarket

മുഹൂര്‍ത്ത വ്യാപാരം നവംബര്‍ ഒന്നിന്

മുംബൈ:ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം നടക്കും.

പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്‌ഇയും എൻഎസ്‌ഇയും പുതിയ സംവത് 2081 ൻ്റെ തുടക്കം കുറിക്കുന്ന ദിനമായ നവംബർ ഒന്നിന് വൈകുന്നേരം 6 നും 7 നും ഇടയില്‍ മുഹൂർത്ത വ്യാപാരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രീ-ഓപ്പണ്‍ സെഷൻ വൈകുന്നേരം 5:45 ന് ആരംഭിച്ച്‌ 6 വരെ നീണ്ടുനില്‍ക്കും.
ദീപാവലി ദിനത്തില്‍ പതിവ് വ്യാപാരം ഉണ്ടാകില്ല. പകരം ഒരു മണിക്കൂർ വ്യാപാരത്തിനായി മാത്രം തുറക്കും.

ഹിന്ദു കലണ്ടർ ആരംഭിക്കുന്ന ദീപാവലി ദിനത്തില്‍ വ്യാപാരം നടത്തുന്നത് ഓഹരി ഉടമകള്‍ക്ക് സമൃദ്ധിയും സാമ്ബത്തിക വളർച്ചയും നല്‍കുമെന്നാണ് വിശ്വാസം. ഹിന്ദു വിശ്വാസ പ്രകാരം പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് ശുഭകരമായി കണക്കാക്കപ്പെടുന്ന സമയമാണ് മുഹൂർത്തം.

1957 ലാണ് ബിഎസ്‌ഇയില്‍ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. 1992 ല്‍ എൻഎസ്‌ഇയില്‍ മുഹൂർത്ത വ്യാപാരം തുടങ്ങി.

ഇക്വിറ്റി, കമ്മോഡിറ്റി ഡെറിവേറ്റീവുകള്‍, കറൻസി ഡെറിവേറ്റീവുകള്‍, ഇക്വിറ്റി ഫ്യൂച്ചർ & ഓപ്‌ഷനുകള്‍, സെക്യൂരിറ്റീസ് ലെൻഡിംഗ് & ലോണിംഗ് (SLB) എന്നിങ്ങനെ വിവിധ സെഗ്‌മെൻ്റുകളില്‍ ഒരേ സമയം വ്യാപാരം നടക്കും.

STORY HIGHLIGHTS:Muhurta trade on 1st November

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker