ടൊയോട്ട ടൈസോര്‍ ലിമിറ്റഡ് എഡിഷൻ വിപണിയിലെത്തി

അർബൻ ക്രൂയിസർ ടൈസോറിന്റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടൊയോട്ട. 20,160 രൂപ വിലമതിക്കുന്ന എക്സ്റ്റീരിയർ- ഇന്റീരിയർ ആക്സസറീസുകളാണ് ഈ എഡിഷനിലുള്ളത്.
ഒക്ടടോബർ 31-വരെ മാത്രമേ വാഹനം ലഭ്യമാകൂ.
മുന്നിലേയും പിന്നിലേയും സ്പോയിലറുകള്‍ക്ക് താഴെ ഗ്രാനൈറ്റ് ഗ്രേ, ചുവപ്പ് നിറങ്ങള്‍ നല്‍കിയിരിക്കുന്നു. ഗ്രില്ലിനും ഹെഡ് ലൈറ്റിനും ചുറ്റും ക്രോമിയം ഫിനിഷ്, ബോഡി സൈഡ് മോള്‍ഡിങ്, ഡോർ വൈസറുകള്‍ എന്നിവയാണ് പുറംഭാഗത്തെ പ്രധാന കൂട്ടിച്ചേർക്കലുകള്‍.
ത്രീഡി മാറ്റ്, ഡോർ സില്‍ ഗാർഡ്, വെല്‍ക്കം ഡോർ ലാമ്ബുകള്‍ എന്നിവ അകത്തും നല്‍കിയിരിക്കുന്നു.
10.56 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ വരെയാണ് ലിമിറ്റഡ് എഡിഷന്റെ വില (എക്സ് ഷോറൂം). 100 എച്ച്.പി കരുത്തും 148 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1 ലിറ്റർ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6സ്പീഡ് ടോർക്ക് കണ്‍വേർട്ടർ ഓട്ടോമാറ്റിക് ഓപ്ഷകളില്‍ വാഹനം ലഭ്യമാകും. ടർബോ വേരിയന്റുകളില്‍ മാത്രമേ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാനാകൂ.
STORY HIGHLIGHTS:Toyota Tysor Limited Edition has hit the market