Business

ട്രോളിക്കൊല്ലുന്ന ഒരു റെസ്റ്റോറന്റ് മെനു, വൈറല്‍

റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാൻ കയറുമ്ബോള്‍ മെനു കാർഡ് നോക്കി ഭക്ഷണം ഓർഡർ ചെയ്യുന്നത് എപ്പോഴെങ്കിലും നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ടോ?

പ്രത്യേകിച്ച്‌ കുടുംബാംഗങ്ങള്‍ ഒരുമിച്ചു പോകുമ്ബോള്‍? ഏതായാലും, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ഹോട്ടലിലെ മെനു കാർഡ് ആണ്.

ഈ മെനു കാർഡിന് ഒരു പ്രത്യേകതയുണ്ട്, ‘വുമണ്‍ സ്‌പെഷ്യല്‍’ എന്ന പേരില്‍ ഒരു പ്രത്യേക ഭാഗം തന്നെ ഇതില്‍ ചേർത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഹോട്ടല്‍ ശൃംഖലയായ ഉംദയാണ് ഇത്തരത്തില്‍ വേറിട്ട ഒരു മെനു കാർഡ് നിർമ്മിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്.

കാർഡില്‍ ‘ഉംദയുടെ വുമണ്‍ സ്‌പെഷ്യല്‍’ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗമുണ്ട്, അതിലെ വിഭവങ്ങള്‍ ‘കുച്ച്‌ നഹി, കുച്ച്‌ ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ’ എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. രസകരമെന്നു പറയട്ടെ, കുച്ച്‌ നഹി- (220 രൂപ), കുച്ച്‌ ബി (240 രൂപ), ആസ് യു വിഷ് (260 രൂപ), നഹി തും ബോലോ (280 രൂപ), നഹി നഹി തും ബോലോ (300 രൂപ) എന്നീ ഇനങ്ങളുടെ നിരക്കുകളും മെനുവില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ക്ലിപ്പ് വൈറലായതോടെ എല്ലാ റസ്റ്റോറൻ്റുകളിലും ഇത്തരം മെനു കാർഡുകള്‍ ഉണ്ടായിരിക്കണമെന്ന് ഉപയോക്താക്കളിലൊരാള്‍ അഭിപ്രായപ്പെട്ടു. മെനു കാർഡിലെ ‘ഹും’ എന്ന ഇനം റസ്റ്റോറൻ്റ് ഉടമ മറന്നുവെന്നായിരുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.

STORY HIGHLIGHTS:A troll-killing restaurant menu, viral

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker