താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാന്
തെഹ്രാന്‍: ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് താത്ക്കാലികമായി പിന്‍വാങ്ങി ഇറാന്. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇതൊരു ഉദാഹരണം മാത്രമാണെന്നും അബ്ബാസ് അരാഗ്ച്ചി എക്സില്‍ വ്യക്തമാക്കി. ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാല്‍ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്നും അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നല്കി.
ഇന്നലെ രാത്രിയാണ് ഇസ്രയേലിലെ ടെല്‍ അവീവിലും ജെറുസലേമിലും ഇറാന് മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനന് നേരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇറാന്റെ തിരിച്ചടി.
STORY HIGHLIGHTS:Iran announces temporary ceasefire