KeralaNews

അന്ത്യചുബനം നല്‍കി അമ്മയും ഭാര്യയും; നെഞ്ച് പിടഞ്ഞ് നാട്; സങ്കടക്കടല്‍; കേരളത്തിന്റെ നൊമ്ബരമായി അര്‍ജുന്‍

കോഴിക്കോട്:അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി.

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്ബില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു.

അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ തീര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്ബിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.

പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്ബ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ജൂലൈ 16ന് അങ്കോളക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന്റെ മൃതദേഹം 72 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് ഗംഗാവലിപ്പുഴയില്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ രണ്ടുദിവസം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചു. ഹുബ്ബള്ളി റിജണല്‍ സയന്‍സ് ലബോറട്ടറിയിലാണ് ഡിഎന്‍എ പരിശോധന നടന്നത്.

വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, ക്ഷേത്രപ്രതിനിധികള്‍, പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങി എല്ലാവരും അര്‍ജുന്റെ ഓര്‍മകളില്‍ ഒത്തുചേരും.

STORY HIGHLIGHTS:Mother and wife gave their last wishes;  Nadu, clutching his chest;  sea of sorrow;  Arjun is Kerala’s number one

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker