വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുടങ്ങും, നടത്തുക ലക്ഷങ്ങളുടെ ഇടപാട്, കമീഷൻ; അപകടം മനസ്സിലായത് പൊലീസ് തേടിയെത്തിയപ്പോൾ
കോഴിക്കോട്: വടകര, നാദാപുരം, കുറ്റ്യാടി മേഖലയിലെ നിരവധി വിദ്യാർഥികൾ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ വലയിൽപെട്ടതായി തിരിച്ചറിഞ്ഞത് ഇതര സംസ്ഥാനത്തുനിന്ന് ഉൾപ്പെടെ പൊലീസ് തേടിയെത്തിയപ്പോൾ. വിദ്യാർഥികളുടെ പേരിൽ അക്കൗണ്ട് തുടങ്ങുകയും ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന തുക ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് എ.ടി.എം വഴി പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് രീതി. ഇടപാടുകൾക്ക് വിദ്യാർഥികൾക്ക് കമീഷനും ലഭിക്കും. എന്നാൽ, തട്ടിപ്പിനായാണ് തങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അ ന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തു പഠിച്ച വിദ്യാർഥികളാണ് ഇത്തരത്തിൽ കെണിയിൽ പെടുന്നവരേറെയും. ചില വിദ്യാർഥികൾ ഇടനിലക്കാരായി നിൽക്കുന്നതായും പറയപ്പെടുന്നു. വിദ്യാർഥികൾക്ക് പണം നൽകി അക്കൗണ്ട് എടുപ്പിക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ ആദ്യം ചെയ്യുക. അക്കൗണ്ട് എടുത്തു നൽകിയാൽ 10,000 രൂപ കിട്ടുമെന്നതിനാൽ കുട്ടികൾ പലരും കെണിയിൽ വീഴുകയാണ്. ബാങ്ക് പാസ്സ് ബുക്ക്, എ.ടി.എം കാർഡ് എന്നിവയെല്ലാം തട്ടിപ്പ് സംഘം കൈക്കലാക്കും. വിവിധ ഓൺലൈൻ തട്ടിപ്പുകളിലൂടെ സ്വന്തമാക്കുന്ന പണം തട്ടിപ്പുകാർ വിദ്യാർഥികളുടെ പേരിലുള്ള ഈ അക്കൗണ്ടിലേക്കാണ് നേരിട്ട് മാറ്റുക. ശേഷം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ എ.ടി.എം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയോ ചെയ്യും.
വടകര, വില്യാപ്പള്ളി, കാർത്തികപള്ളി, കോട്ടപ്പള്ളി പ്രദേ ശങ്ങളിലെ ഏതാനും വിദ്യാർഥികളെയും യുവാക്കളെ യും രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെ യ്തിരുന്നു. ഇവരോട് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട്’ തുടങ്ങാൻ ഒരാൾ നിർദേശിക്കുകയായിരുന്നു. അക്കൗ ണ്ടിന്റെ എ.ടി.എമ്മും പിന്നും നൽകണമെന്നും നൽകി യാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ അക്കൗണ്ട് ഹോൾഡർക്ക് ലഭിക്കുന്നതാണെന്നും പറഞ്ഞാണ് വല യിലാക്കിയത്.
ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവരുടെ അക്കൗണ്ടിലൂടെ നടന്നതായാണ് വിവരം. വിദ്യാർഥികൾ അക്കൗണ്ട് വിവരങ്ങളും എ.ടി.എം പിൻ നമ്പറും ഈ വ്യ ക്തിക്ക് നൽകുകയായിരുന്നു. തുടർന്ന് വിദ്യാർഥികളു ടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ എത്താൻ തുടങ്ങി. വിദ്യാർഥികളുടെ എ.ടി.എം ഉപയോഗിച്ച് എ.ടി. എം ലഭിച്ച വ്യക്തി പണം പിൻവലിക്കുകയും കമീഷൻ തുക കുട്ടികൾക്ക് നൽകുകയും ചെയ്തു. എന്നാൽ, അ ക്കൗണ്ടിലേക്ക് വന്ന ലക്ഷക്കണക്കിന് രൂപ ഭോപാലിലു ള്ള പല വ്യക്തികളിൽനിന്നും ഓൺലൈനിലൂടെ തട്ടി യെടുത്തതായിരുന്നു. ഇത്തരത്തിൽ നിരവധി കേസുക ൾ അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായി വരുന്ന ത് കേരളത്തിലുള്ള വിദ്യാർഥികളുമാണ്.
10,000 മുതൽ 25,000 രൂപ വരെ ഓഫർ ചെയ്ത് അ ക്കൗണ്ട് ഡീറ്റെയിൽസും എ.ടി.എമ്മും വാങ്ങി തട്ടിപ്പിനി രയാക്കിയ തുകയാണ് വിദ്യാർഥികളുടെ അക്കൗണ്ടിലേ ക്ക് പണമായി നിക്ഷേപിക്കുന്നത്. അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്കെതിരെ സാമ്പത്തിക ക്രമക്കേടാണ് കു റ്റം ചുമത്തിയിരിക്കുന്നത്.
അക്കൗണ്ടിൽ വരുന്ന പണം വേറെ അക്കൗണ്ടുകളിലേ ക്ക് ട്രാൻസ്ഫർ ചെയ്ത് കമീഷൻ പറ്റുന്ന നിരവധി വി ദ്യാർഥികളും യുവാക്കളുമുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണമാണ് ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികൾ തട്ടിപ്പുസംഘത്തിൻ്റെ വലയിൽ പെട്ടതായാണ് വിവരം.
STORY HIGHLIGHTS:Many students are in the net of a gang of financial fraud