തിരുവനന്തപുരം ആർ.സി.സി.യിൽ (RCC) ആദ്യമായി ചികിത്സയ്ക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

തിരുവനന്തപുരം ആർ.സി.സി.യിൽ (RCC) ആദ്യമായി ചികിത്സയ്ക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…!!!!! കാൻസർ ആണെന്ന് സ്ഥിരീകരിക്കുമ്പോൾ നമ്മളുടെ മനസിൽ ആദ്യം ഓടിയെ
ത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. ഓരോ ദിവസവും നൂറിൽ കൂടുതൽ പുതിയ രോഗികൾ ആർസിസിയിലേക്ക് വരുന്നു. രാവിലെ 11 മണിക്ക് മുമ്പായി എത്തിചേരുക. കൈയ്യിൽ റേഷൻ കാർഡ്, ആധാർ കാർഡ്, ചികിൽസാ കാർഡ് എന്നിവയുടെ ഒർജിനലും കോപ്പിയും ഉണ്ടാകണം. ഡോക്ടറിനെ കാണണമെങ്കിൽ ആർസിസിയുടെ പേരിലുള്ള റഫറൻസ് ലെറ്ററും അസുഖം സ്ഥിരീകരിച്ചു കൊണ്ടുള്ള ലാബ് റിപ്പോർട്ടുകളും നിർബന്ധമായി വേണം..
രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഒരു ഫോം തരും അതിൽ കാര്യങ്ങൾ ശരിയാ
യും തെറ്റില്ലാതെയും രേഖപ്പെടുത്തി കൊടുക്കണം. ഫോം കൊടുത്തു കഴിഞ്ഞാൽ വീണ്ടും ന്യൂ രജിസ്ട്രേഷൻ കൗണ്ടറിൽ വിളിക്കുകയും അവിടെ നമ്മുടെ സാമ്പത്തിക സ്ഥിതികൾ പരിശോധിക്കുകയും അതിനനുസരിച്ച് കാർഡ് നൽകും. എന്നിട്ട് അടുത്തത് നമുക്ക് കാണേണ്ട ക്ലിനിക്കിൽ എത്തിക്കും. A ക്ലിനിക് മുതൽ G ക്ലിനിക്കുകൾ വരെ ഉണ്ട്. രോഗം ബാധിക്കുന്ന ശരീര ഭാഗങ്ങളെ അനുസരിച്ചാണ് ക്ലിനിക്കുകൾ തരംതിരിച്ചിരിക്കുനത്. ചികിൽസാ കാർഡ് ഉള്ളവർ വെൽഫയർ ഓഫീസറെകാണുകയും കൂടുതൽ കാര്യങ്ങൾ മനസിലാക്കുകയും വേണം.
ആദ്യമായി എത്തുന്ന രോഗികളുടെ full evaluations(ഫിസിക്കൽ, ക്ലിനിക്കൽ, ഫാമിലി, ഫിനാൻഷ്യൽ)എന്നിവ ജൂനിയർ ഡോക്ടർസ് രോഗിയുടെ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയതിന് ശേഷം ആണ്. സീനിയർ ഡോക്ടറെ കാണുന്നത്.
ആർസിസിയിലെ ചികിൽസാ വിഭാഗങ്ങളെ തരം തിരിച്ചുണ്ട്. അവ മെഡിക്കൽ ഓങ്കോളജി റേഡിയേഷൻ, ഓങ്കോളജി സർജിക്കൽ, ഓങ്കോളജി പീഡിയാട്രിക്, ഓങ്കോളജി
തൈറോയിഡ് ക്ലിനിക്ക് എന്നിവയാണ്..!!
ആദ്യമായ് വരുന്നവർ അനേഷണങ്ങൾക്ക് വിളിക്കാവുന്നതാണ്.
PH: 04712442541
RCC തിരുവനന്തപുരം
STORY HIGHLIGHTS:A few things to be noted by those going for treatment at Thiruvananthapuram RCC (RCC) for the first time