Entertainment

അഞ്ചാമത് ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാം ഏറ്റുവാങ്ങി

അഞ്ചാമത് ക്യാപ്റ്റൻ രാജു അവാർഡ് നടൻ ജയറാം ഏറ്റുവാങ്ങി

ചെന്നൈ : പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന  കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു.
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി  ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ  നടന്ന ചടങ്ങിൽ നടൻ ജയറാമിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.നടൻ ജയറാം മറുപടി പ്രസംഗം നടത്തി.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഓ കൃഷ്ണകുമാർ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും ചേർന്ന് നടൻ  ജയറാമിന്  പ്രശസ്തി പത്രം നൽകി .
തമിഴ് – മലയാളം സിനിമകളുടെ പി.ആർ.ഓ സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആദിത്യ ഹോട്ടൽ  സി.ഇ. ഓ കൃഷ്ണകുമാർ മേനോൻ , ആദിത്യ ഹോട്ടൽ ജനറൽ മാനേജർ ജോഷ്വാ ക്രിസ്റ്റഫർ തുടങ്ങിയവർ പ്രസംഗിച്ചു .

STORY HIGHLIGHTS:Actor Jayaram received the 5th Captain Raju Award

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker