Business

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്‍ണ വില.

കൊച്ചി:സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്‍ണ വില. ഇന്ന് ഗ്രാമിന്  15 രൂപ ഉയര്‍ന്ന് 6,880 രൂപയിലെത്തി. പവന്‍ വില 120 കൂടി 55,040 രൂപയുമെത്തി. കഴിഞ്ഞ മേയ് 20ന് കുറിച്ച പവന് 55,120 രൂപയാണ് കേരളത്തില്‍ റെക്കോഡ്.

മേയ് 20ന് ശേഷം ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് രാജ്യത്ത് സ്വര്‍ണ വിലയില്‍ കാര്യമായി കുറവ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് തകര്‍ത്ത് മുന്നേറാനുള്ള ശ്രമത്തിലാണ്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,700 രൂപയായി. വെള്ളി വിലയും മുന്നേറ്റം തുടരുന്നു. ഗ്രാം വില ഒരു രൂപ വര്‍ധിച്ച് 96 രൂപയിലെത്തി. അന്താരാഷ്ട്ര സ്വര്‍ണ വില ഇന്ന് ഔണ്‍സിന് 2,589.02 ഡോളര്‍ എന്ന സര്‍വകാല റെക്കോഡ് കുറിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം.

STORY HIGHLIGHTS:The price of gold in the state is continuously rising.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker