BahrainGulf

ബഹ്റൈനില്‍നിന്ന് പുറത്തുപോകണമെങ്കില്‍ സർക്കാറിലേക്ക് അടക്കാനുള്ള എല്ലാ ബില്ലുകളും തുകയും അടക്കേണ്ടിവരും.

ബഹ്‌റൈൻ:പ്രവാസികള്‍ക്കിനി ബഹ്റൈനില്‍നിന്ന് പുറത്തുപോകണമെങ്കില്‍ സർക്കാറിലേക്ക് അടക്കാനുള്ള എല്ലാ ബില്ലുകളും തുകയും അടക്കേണ്ടിവരും.

ഈ നിർദേശം സാമ്ബത്തിക, ധന സന്തുലന കാര്യങ്ങള്‍ക്കായുള്ള കാബിനറ്റിന്റെ മന്ത്രിതല സമിതി അംഗീകരിച്ചതായി മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികള്‍ച്ചർ മിനിസ്ട്രി മുനിസിപ്പല്‍ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആല്‍ ഖലീഫ കാപിറ്റല്‍ ട്രസ്റ്റി ബോർഡിനെ അറിയിച്ചു.

14 മാസം മുമ്ബ് സമർപ്പിച്ചിരുന്നതാണ് ഈ നിർദേശം. നടപ്പാക്കുന്നതിന്റെ പ്രായോഗികത സംബന്ധിച്ച്‌ പഠനങ്ങള്‍ ആവശ്യമായതിനാലാണ് അംഗീകാരത്തിന് സമയമെടുത്തത്. മുനിസിപ്പല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടക്കം എല്ലാം ഇപ്പോള്‍ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുമായും സർക്കാർ സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ട് പ്രവാസികള്‍ രാജ്യം വിടാൻ ഉദ്ദേശിക്കുമ്ബോഴോ, വിസ പുതുക്കുമ്ബോഴോ അല്ലെങ്കില്‍ അവരുടെ താമസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സർക്കാർ സേവനങ്ങള്‍ തേടുമ്ബോഴോ, കുടിശ്ശിക സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഈ കുടിശ്ശിക തീർത്താലേ അവർക്ക് ഈ സേവനങ്ങള്‍ ലഭിക്കൂ. കാപിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റിയുടെ കണക്കനുസരിച്ച്‌, പ്രവാസികള്‍ സർക്കാറിലേക്ക് അടക്കേണ്ട കുടിശ്ശിക 4.1 ദശലക്ഷം ദീനാർ ആയിട്ടുണ്ട്.

നിലവില്‍, കമ്യൂണിറ്റി സൊസൈറ്റികള്‍, ക്ലബുകള്‍, ഓർഗനൈസേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാർഥികള്‍ മാത്രമേ സർക്കാറിന് പണമൊന്നും നല്‍കാനില്ല എന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതുള്ളൂ.

ഒരു പ്രവാസി ബഹ്‌റൈൻ ഇന്റർനാഷനല്‍ എയർപോർട്ട് വഴിയോ കിങ് ഫഹദ് കോസ്‌വേ വഴിയോ ഖലീഫ തുറമുഖം വഴിയോ രാജ്യം വിടാൻ ശ്രമിക്കുമ്ബോഴെല്ലാം പുതിയ ലിങ്കിങ് സംവിധാനം വഴി അവർ കുടിശ്ശിക വരുത്തിയിട്ടുണ്ടോ എന്നറിയാൻ സാധിക്കും. പുതിയ സ്മാർട്ട് സിസ്റ്റം വഴി പാസ്‌പോർട്ട് നമ്ബറോ സി.പി.ആറോ കൊടുക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ അറിയാൻ സാധിക്കുമെന്ന് ബോർഡ് വൈസ് ചെയർപേഴ്സൻ ഖുലൂദ് അല്‍ ഖത്താൻ പറഞ്ഞു.

പ്രവാസികള്‍ക്ക് യാത്രടിക്കറ്റ് നല്‍കുന്നതിനുമുമ്ബ്, സർക്കാർ കുടിശ്ശിക സംബന്ധിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റോ ഇലക്‌ട്രോണിക് ഡോക്യുമെന്റോ ആവശ്യപ്പെടാൻ ട്രാവല്‍ ഏജന്റുമാർക്കും ഓണ്‍ലൈൻ ടിക്കറ്റ് ദാതാക്കള്‍ക്കും നിർദേശം നല്‍കണമെന്നും അവർ പറഞ്ഞു.

നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ബഹ്‌റൈനിലേക്ക് വീണ്ടും മടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവർക്ക് ഭാഗികമായി കുടിശ്ശിക അടക്കാനുള്ള അവസരം നല്‍കാവുന്നതാണ്. പക്ഷേ, അവരുടെ സ്പോണ്‍സർ ബാക്കി തുകക്ക് ഗാരന്റി നില്‍ക്കേണ്ടിവരുമെന്നും ഖുലൂദ് അല്‍ ഖത്താൻ പറഞ്ഞു.

STORY HIGHLIGHTS:If you want to leave Bahrain, you will have to pay all bills and amounts due to the government.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker