ഖത്തർ:ഖത്തറില് എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകള്ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില് മന്ത്രാലയം. പ്രവർത്തനങ്ങളില് വീഴ്ചവരുത്തിയ എട്ട് ഓഫീസുകള് അടച്ചുപൂട്ടിയതായി ഖത്തർ തൊഴില് മന്ത്രാലയം സോഷ്യല് മീഡിയയിലൂടെ അറിയിച്ചു.
മന്ത്രാലയത്തിന്റെ നിർദേശങ്ങള് പാലിക്കുന്നതിലും പൗരന്മാരുടെ പരാതികള് പരിഹരിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് എട്ട് റിക്രൂട്ട്മെന്റ് ഓഫീസുകള്ക്കെതിരെ ഖത്തർ തൊഴില് മന്ത്രാലയം നടപടി സ്വീകരിച്ചത്. റീജൻസി മാൻപവർ റിക്രൂട്ട്മെന്റ്, മഹദ് മാൻപവർ കമ്ബനി, യുനൈറ്റഡ് ടെക്നിക്കല് സർവീസ്, അല് ജാബിർ മാൻപവർ സർവീസ്, എല്ലോറ മാൻപവർ റിക്രൂട്ട്മെന്റ്, ഗള്ഫ് ഏഷ്യ റിക്രൂട്ട്മെന്റ്, സവാഹില് അല് അറേബ്യ മാൻപവർ, റിലയന്റ് മാൻ പവർ റിക്രൂട്ട്മെന്റ് എന്നിവക്കെതിരെയാണ് നടപടി.
രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകള് നിരീക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടല് നടപടികള് സ്വീകരിച്ചതെന്ന് തൊഴില് മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലുടമകള്ക്ക് തൊഴില് മന്ത്രാലയത്തിന്റെ ഹോട് ലൈൻ നമ്ബർ വഴി (16505) പരാതി നല്കാമെന്ന് അധികൃതർ അറിയിച്ചു.
STORY HIGHLIGHTS:Ministry of Labor has closed eight recruitment offices in Qatar