Business

16,000 കോടിയുടെ ആസ്തികള്‍ ബാങ്കുകള്‍ക്ക് കൈമാറി ഇഡി

ഡൽഹി:ബാങ്കുകളില്‍ നിന്ന് വൻതുക വായ്പ എടുത്തശേഷം മനഃപൂർവം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി എന്നിവരുടേതടക്കം 16,400 കോടി രൂപയുടെ ആസ്തികള്‍ ബാങ്കുകള്‍ക്ക് കൈമാറി അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .

പണം തിരിമറി തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ/PMLA) കണ്ടുകെട്ടിയ സ്വത്തുക്കളാണിവ.

വിജയ് മല്യയുടെ 14,131 കോടി രൂപ മതിക്കുന്ന ആസ്തികളാണ് എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് കൈമാറിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

നീരവ് മോദിയുടെ 1,052 കോടി രൂപയുടെ ആസ്തികള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎൻബി) നേതൃത്വം നല്‍കുന്ന ബാങ്കിങ് കണ്‍സോർഷ്യത്തിനും കൈമാറി.

നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി നിയോഗിച്ച സമിതിക്കാണ് 1,220 കോടി രൂപയുടെ ആസ്തികള്‍ ഇഡി കൈമാറിയത്. ഈ തട്ടിപ്പില്‍ വഞ്ചിതരായത് 8,433 പൊതു നിക്ഷേപകരായിരുന്നു.

വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയതിന് മല്യയെയും മോദിയെയും കോടതി സാമ്ബത്തിക പിടികിട്ടാപ്പുള്ളികളായി ആയി കോടതി പ്രഖ്യാപിച്ചിരുന്നു.

STORY HIGHLIGHTS:16,000 crore assets including those of Vijay Mallya, Nirav Modi and others have been handed over to banks by ED.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker