NewsPolitics

സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

സ്‌നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ്. സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് ഇന്ത്യയെ ഒറ്റ ആശയത്തില്‍ ഒതുക്കാന്‍ നോക്കുകയാണെന്നും എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.

ലോകസ്ഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം മാറിയെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങള്‍ക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞു എന്നും രാഹുല്‍ കൂട്ടിച്ചേര്‍്ത്തു.

STORY HIGHLIGHTS:Congress leader Rahul Gandhi said that love, respect and humility are absent in Indian politics

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker